
രാജ്യത്തെ ഏറ്റവും വലിയ ധനികനായ മികേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന്റെ മുന്നോടിയായുള്ള ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ലോകത്തെ പ്രമുഖ വ്യവസായികൾ മുതൽ സിനിമ താരങ്ങൾ വരെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. തൻ്റെ സഹോദരൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിൽ മനോഹരമായ പിങ്ക് ഗൗൺ ധരിച്ച് ഇഷ അംബാനി ശ്രദ്ധാകേന്ദ്രമായി.
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിനു മുമ്പുള്ള ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്ന പരിപാടി ഗുജറാത്തിലെ ജാംനഗറിൽ ആണ് നടക്കുന്നത്. ചടങ്ങുകൾ മാർച്ച് 1 ന്, തുടങ്ങി മാർച്ച് 3 ന് സമാപിക്കും.
ലണ്ടൻ ആസ്ഥാനമായുള്ള പ്രശസ്ത ഫാഷൻ ഡിസൈനർ മിസ് സോഹി രൂപകല്പന ചെയ്ത ഗൗൺ ആഡംബരം നിറഞ്ഞുനിൽക്കുന്നതാണ്. അതിലോലമായ പുഷ്പ രൂപങ്ങളാൽ അലങ്കരിച്ച ഓഫ് ഷോൾഡർ ഷീർ ഗൗൺ ആരെയും ആകർഷിക്കാൻ പോന്നതായിരുന്നു. ഡയമണ്ട് ആക്സസറികൾ വസ്ത്രത്തിന്റെ ബാക്കി കൂട്ടി.
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന അതിഗംഭീര ആഘോഷമാണ്. അതിഥി പട്ടികയിൽ പ്രമുഖ ഇന്ത്യൻ സെലിബ്രിറ്റികൾ, കായികതാരങ്ങൾ, വ്യവസായികൾ എന്നിവരുൾപ്പെടെ 1,000 പേരുണ്ട്.
ഗൗതം അദാനി, സുനിൽ ഭാരതി മിത്തൽ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുൻനിര കോടീശ്വരന്മാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവരും അതിഥി പട്ടികയിൽ ഉൾപ്പെടുന്നു.
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, അഡോബ് സിഇഒ ശന്തനു നാരായൺ, വാൾട്ട് ഡിസ്നി സിഇഒ ബോബ് ഇഗർ, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, അഡ്നോക് സിഇഒ സുൽത്താൻ അഹമ്മദ് അൽ ജാബർ, ഇഎൽ റോത്ത്സ്ചൈൽഡ് ചെയർ തുടങ്ങിയ രാജ്യാന്തര വ്യവസായ പ്രമുഖരും പട്ടികയിലുണ്ട്.
Last Updated Mar 2, 2024, 1:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]