
തന്റെ വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും സന്തോഷ നിമിഷങ്ങളാണ് ബഷീര്‍ ബഷി തന്റ യുട്യൂബ് ചാനലിലൂടെ സാധാരണ പങ്കുവെക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ കുടുംബത്തിന് സംഭവിച്ച അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് ബഷീർ ബഷിയും കുടുംബവും. മരണം മുന്നിൽ കണ്ട നിമിഷമായിരുന്നെന്നും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും താരം പറയുന്നു.
“ഇളയ കുട്ടിയ്ക്ക് വാക്സിൻ എടുക്കാൻ പോകുന്ന വഴിക്കാണ് അപകടം സംഭവിക്കുന്നത്. ചേരാനെല്ലൂർ ഭാഗത്തുവച്ച് ആണ് സംഭവം നടന്നത്. ഞങ്ങള്‍ സഞ്ചരിച്ച കാറും കണ്ടെയ്നറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്”. വളരെ ചെറിയ സ്പീഡിൽ ആയിരുന്നു തന്റെ വാഹനമെന്നും, 20 മീറ്റർ മുൻപിലായി ഒരു കണ്ടെയ്നർ ഉണ്ടായിരുന്നുവെന്നും അപകടം വിവരിച്ചു കൊണ്ട് ബഷീർ പറയുന്നു
“അത്ര തിരക്ക് ഇല്ലാത്ത റോഡ് ആണ്. പെട്ടെന്ന് ആണ് മുൻപിൽ പോയ കണ്ടെയ്നർ സഡൻ ബ്രേക്ക് ഇട്ടത്. പെട്ടെന്ന് എന്റെ കൈയ്യിൽ നിന്നും വണ്ടി പാളി, ബ്രേക്ക് ഇട്ടിട്ട് കാര്യമില്ലെന്ന് മനസിലായി. മറ്റ് രണ്ടുമക്കളും സ്കൂളിൽ ആയിരുന്നു”. താനും സോനുവും മഷൂറയും ഇളയകുട്ടിയും ആയിരുന്നു വണ്ടിയിലെന്നും ബഷീർ പറഞ്ഞു. അപകടം നടക്കും എന്ന് മനസിലായപ്പോൾ തന്നെ കുഞ്ഞിനെ പിടിക്കാൻ താൻ ഒച്ച വച്ചുവെന്നും മഷൂറ കുട്ടിയെ ചേർത്ത് പിടിച്ചുവെന്നും ബഷീര്‍ പറയുന്നു. “വണ്ടി ഇടിച്ചപ്പോൾ തന്നെ എയർബാഗ് ഓൺ ആയി. വലിയ അപകടം ആണ് തലനാരിഴയ്ക്ക് ഒഴിവായത്”- ബഷീർ ബഷിയുടെ വാക്കുകള്‍.
“നമ്മൾക്ക് എത്ര പൈസ ഉണ്ടോ ഉള്ളതുപോലെ ആർക്കെങ്കിലും സഹായം ചെയ്താൽ നമുക്ക് അത് ഗുണം ചെയ്യും. ഞാൻ അഞ്ചുനേരം നമസ്കരിക്കുന്ന ആളൊന്നും അല്ല, പക്ഷെ ഞാൻ എന്നെകൊണ്ട് ആകുന്ന സഹായങ്ങൾ ചെയ്യാറുണ്ട്. അതാണ് ഞങ്ങൾ രക്ഷപെട്ടത്”, തന്റെ വിശ്വാസത്തെക്കുറിച്ച് ബഷീര്‍ ബഷി പറയുന്നു. “തെറ്റായ വാർത്തകൾ ഇതേക്കുറിച്ച് വരാം. അതുകൊണ്ടാണ് ഇപ്പോൾ തന്നെ വിവരങ്ങൾ പുറത്തുവിടാം എന്ന് കരുതിയത്”- ബഷീറിന്റെ വാക്കുകള്‍.
Last Updated Mar 2, 2024, 1:24 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]