

കെടിഡിഎഫ്സി ചെയര്മാൻ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറിനെ മാറ്റി; സ്ഥാനമാറ്റം ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍
തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ(കെടിഡിഎഫ്സി) ചെയർമാൻ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറിനെ മാറ്റി.
പകരം ലേബർ വകുപ്പ് സെക്രട്ടറി കെ. വാസുകിക്ക് കെ.ടി.ഡി.എഫ്.സിയുടെ അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലാണ് ബിജു പ്രഭാകറിന്റെ സ്ഥാനമാറ്റം.
ഗതാഗത വകുപ്പിനു കീഴിലുള്ള എല്ലാ പദവികളില്‍നിന്നും അദ്ദേഹം മാറിയിരിക്കുകയാണ്. നേരത്തെ ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നീ സ്ഥാനങ്ങളില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്ത് നല്‍കിയിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിനു പിന്നാലെ അവധിയില്‍ പോകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 19നാണ് അദ്ദേഹത്തെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. അവധി കഴിഞ്ഞു ജോലിയില്‍ തിരികെ പ്രവേശിച്ച ദിവസം തന്നെയായിരുന്നു നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]