
പത്തനംതിട്ട – തിരുവല്ല കുറ്റൂരിൽ സഹകരണ ബാങ്കിലെ 125 പവൻ സ്വർണ ഉരുപ്പടികൾ കാണാനില്ല. കുറ്റൂർ സഹകരണ ബാങ്കിൻ്റെ തെങ്ങേലി ശാഖയിലാണ് ഓഡിറ്റ് വിഭാഗം ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ ശാഖയിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. സഹകരണ ഓഡിറ്റ് വിഭാഗം ഇക്കാര്യം ഭരണ സമിതിയെ ബോധ്യപ്പെടുത്തിയിട്ടും നടപടികൾ ഉണ്ടായില്ല. നേരത്തെ കെട്ടിടം നിർമ്മിച്ചതിലും വായ്പ അനുവദിച്ചതിലും ക്രമക്കേട് കണ്ടെത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരണം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]