

മഞ്ഞപ്പിത്തം ബാധിച്ച് മരണം: നിലമ്പൂർ മേഖലയിൽ ഒരു മാസത്തിനിടെ 3 മരണം
മലപ്പുറം: നിലമ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. പോത്തുകല്ല് സ്വദേശിയായ 35ക്കാരനാണ് മരിച്ചത്. നിലമ്പൂർ എടകര ഭാഗത്ത് മൂപ്പത്തോളം പോരാണ് ചിക്ത്സ തേടിയത്.ഫ്രെബ്രുവരി ഒന്നു മുതൽ 206 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.
പോത്തുകല്ല് സ്വദേശി പുളിക്കത്തയിൽ മാത്യൂ ഏബ്രഹാം (60), ഉപ്പട സ്വദേശി പുത്തൻ വാരിയത്ത് സുജിത്ത് (47), എന്നിവരടക്കംഇപ്പോൾ മരണം മൂന്നായി.
ഇതോടെ പ്രദേശത്തുള്ള കിണറുകളെല്ലാം ക്ലോറിനേഷൻ നടത്തി പഞ്ചായത്തുതല ഇന്റർ കോഓർഡിനേറ്റ് മീറ്റിങ് ചേർന്നു കച്ചവട സ്ഥാപനങ്ങളിലെ വെള്ളം പരിശോധനയ്ക്ക വിധേയമാക്കി. തുടർന്ന് ഉള്ള ദിവസങ്ങളിലും ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |