
മീററ്റ്: മീററ്റില്‍ പുള്ളിപ്പുലിയുടെ മുന്നിലകപ്പെട്ട യുവാവിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച നഗരത്തിലെ കങ്കര്‍ഖേര പ്രദേശത്ത് ബൈക്കില്‍ കടന്നുപോവുകയായിരുന്ന യുവാവിന്റെ മുന്നിലേക്കാണ് സമീപത്തെ കുറ്റിക്കാട്ടില്‍ പതിഞ്ഞിരുന്ന പുള്ളിപ്പുലി ചാടി വീണത്. ബൈക്കിന്റെ മുന്നിലേക്ക് ചാടി വീണ പുള്ളിപ്പുലിയില്‍ നിന്ന് തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്.
അക്ഷയ് താക്കൂര്‍ എന്ന യുവാവിന്റെ മുന്നിലേക്കാണ് പുള്ളിപ്പുലി എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുള്ളിപ്പുലിയെ കണ്ട യുവാവ് ബൈക്ക് പതിയെ നിര്‍ത്തുകയും അത് കടന്നുപോയ ശേഷമാണ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് പോകുന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്.
പുള്ളിപ്പുലി പ്രദേശത്തിറങ്ങിയ വിവരം അക്ഷയ് ഉടന്‍ തന്നെ അധികൃതരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം സംബന്ധിച്ച് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുവരെ അത് ആരെയും ആക്രമിച്ചിട്ടില്ല. പ്രദേശത്തെ ഒരു ഫാമിലാണ് അത് നിലവിലുള്ളതെന്നും വനംവകുപ്പ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]