
ബെംഗളുരു: ബെംഗളൂവിനെ നടുക്കി രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഫേയുടെ കൗണ്ടറിന് മുകളിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തായത്. അപ്രതീക്ഷിതമായുണ്ടായ സ്ഫോടനത്തിൽ ആളുകൾ ചിതറി ഓടുന്നതും ഒരു സ്ത്രീ താഴെ വീണുകിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവർ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിലത്തേക്ക് വീഴുന്നതും കാണാം.
മറ്റൊരു ക്യാമറ ദൃശ്യത്തിൽ ഓപ്പൺ കിച്ചണാണ് കാണുന്നത്. സ്ഫോടനം നടക്കുമ്പോൾ കഫേയിലെ ജീവനക്കാർ ചിതറിയോടി. കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്ഫോടനം നടന്നത്. നടന്നത് ബോംബ് സ്ഫോടനമാണെന്ന് കർണാടക മുഖ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. സ്ഫോടനത്തിൽ ഒൻപത് പേർക്കാണ് പരിക്കേറ്റത്.
Last Updated Mar 2, 2024, 12:34 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]