
ഇടുക്കി-കുരുമുളക് മോഷ്ടിച്ച് വിറ്റ കേസില്‍ വ്യാപാരി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍ കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍(28), കല്യാണത്തണ്ട് പയ്യംപള്ളിയില്‍ രഞ്ജിത്ത്(27), വാഴവര കൗന്തി കുഴിയാത്ത് ഹരികുമാര്‍(30), മോഷ്ടിച്ച കുരുമുളക് വാങ്ങിയ മലഞ്ചരക്ക് വ്യാപാരി കട്ടപ്പന സാഗരാ ജംഗ്ഷന് പുത്തന്‍പുരയ്ക്കല്‍ സിംഗിള്‍ മോന്(44) എന്നിവരാണ് പിടിയിലായത്.
തങ്കമണി പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് അറസ്റ്റിലായ പ്രതികള്‍ മോഷ്ടിച്ച മലഞ്ചരക്ക് ഉത്പന്നങ്ങള്‍ സിംഗിള്‍മോന്‍ വാങ്ങി പല പ്രാവശ്യം കച്ചവടം നടത്തിയിട്ടുണ്ട്. അറസ്റ്റിലായവര്‍ കൊലപാതകം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസ്സുകളില്‍ പ്രതികളാണ്. ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെയും കട്ടപ്പന ഡിവൈഎസ്പിയുടെയും നിര്‍ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കട്ടപ്പന പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
