

പശ്ചിമ ബംഗാൾ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ആക്രമിച്ച ഷാജഹാൻ ഷെയ്ഖിനെ സംരക്ഷിക്കുന്ന തൃണമൂൽ കോൺഗ്രസ്സിനെതിരെ ബി ജെ പി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
സ്വന്തം ലേഖകൻ
പശ്ചിമ ബംഗാൾ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ആക്രമിച്ച ഷാജഹാൻ ഷെയ്ഖിനെ സംരക്ഷിക്കുന്ന തൃണമൂൽ കോൺഗ്രസ്സിനെതിരെ ബി ജെ പി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
ബംഗാളിലെ സന്ദേശ്ഖാലിയിൽ രാജ്യത്തെ മനസ്സാക്ഷിയെ ഞെട്ടിച്ച മമതാ ബാനർജിയുടെ ഗുണ്ടാ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന കൂട്ടബലാൽസംഗത്തിൽ കോൺഗ്രസ്സ് സി പി ഐ എം പാർട്ടികളുടെ മൗനം അത്യന്തം ഗുരുതരമായ അപകടമാണെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത ബി ജെ പി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ അഭിപ്രായപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി Sരതീഷ്, സി എൻ സുഭാഷ്, വിനു ആർ മോഹൻ എന്നിവർ സംസാരിച്ചു.
ഡോ. ശ്രീജിത്ത്, സോബിൽ ലാൻ, വിദ്യാ സുദീപ്, അനിൽകുമാർ ടി ആർ, കുസുമാലയം ബാലകൃഷണൻ എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]