

മരണവും മുതലെടുക്കുന്ന ചെറ്റകള്; സിദ്ധാര്‍ത്ഥിന്റെ വീടിന് മുന്നിലെ സി പി എം ഫ്ലക്സിനെതിരെ അച്ഛൻ
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിന് പിന്നാലെ വീടിന് മുന്നില്‍ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് അവകാശപ്പെട്ട് സി.പി.എം വച്ച ബോർഡിനെതിരെ അച്ഛൻ ടി.ജയപ്രകാശ്.
മകൻ എസ്.എഫ്.ഐ പ്രവർത്തകനല്ലെന്നും മരണവും മുതലെടുക്കുന്ന ചെറ്റകളാണ് അവരെന്നും ജയപ്രകാശ് പറഞ്ഞു. പലതവണ ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ മാറ്റാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എസ്.എഫ്.ഐ പ്രവർത്തകനായ സിദ്ധാർത്ഥിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നുമാണ് ഫ്ലക്സില്‍ പറഞ്ഞിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും സി.പി.എം സ്ഥാപിച്ച ഫ്ലക്സില്‍ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]