

പ്രചാരണം ആവേശത്തിലേക്ക്; ഉദ്ഘാടനങ്ങളും സ്വീകരണ പരിപാടികളുമായി പ്രചാരണം ഊർജ്ജിതമാക്കി കോട്ടയം ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ; വികസന രേഖ നാളെ പ്രകാശനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം: ഉദ്ഘാടനങ്ങളും സ്വീകരണ പരിപാടികളുമായി പ്രചാരണം ഊർജ്ജിതമാക്കി കോട്ടയം ലോക്സഭാ മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. രാവിലെ 11 മണിക്ക് മരങ്ങാട്ടുപള്ളിയിൽ എം പി ഫണ്ട് ചിലവഴിച്ച് നിർമ്മിച്ച പദ്ധതികളുടെ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി.
സ്ഥാനാർത്ഥിയെത്തിയതോടെ പ്രവർത്തകർക്ക് ആവേശം ഇരട്ടിയായി. പുതിയ റോഡിന്റെ ബാക്കി ഭാഗം കൂടി പുനർ നിർമ്മിക്കണമെന്ന ആവശ്യത്തിന് ചെയ്യുമെന്ന് എംപിയുടെ ഉറപ്പ്.ഉദ്ഘാടനം കഴിഞ്ഞതോടെ അടുത്ത പരിപാടിയിലേക്ക്. ആണ്ടൂർ ഗന്ധർവ സ്വാമി ക്ഷേത്രം – പാളയം പള്ളി റോഡ് ഉദ്ഘാടന സ്ഥലത്തും സ്ഥാനാർത്ഥിയെ കാണാൻ സ്തീകളടക്കമുള്ളവരെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തങ്ങളുടെ നിരന്തരമായ ആവശ്യം സാധിച്ചു തന്ന എംപിയെ സ്നേഹത്തോടെ വിജയാശംസകൾ നേർന്നാണ് നാട്ടുകാർ മടക്കിയത്. അവിടെ നിന്നും നേരെ പാലായിൽ സിപിഐ സംഘടിപ്പിച്ച പരിപാടിയിൽ. ദേശീയ രാഷ്ട്രീയമടക്കം പരാമർശിച്ച് ചെറിയ പ്രസംഗം. വോട്ടഭ്യർത്ഥന. തുടർന്ന് പാല ബ്രില്യന്റ് സ്റ്റഡി സെന്റർ സന്ദർശനം.
അവിടെ ജീവനക്കാരാട് സി എകാരനായ താൻ രാഷ് രാഷ്ട്രീയക്കാരനായ നാൾവഴി ഓർമ്മിപ്പിച്ച് ചെറിയ വാക്കിൽ വോട്ടഭ്യർത്ഥന. ആശംസകൾ നേർന്ന് പുഞ്ചിരിയോടെയാണ് സ്ഥാനാർത്ഥിയെ യാത്രയാക്കിയത്. മരങ്ങോലിയിലും അയ്മനത്തും ആശുപത്രി ഉദ്ഘാടനത്തിലും പങ്കെടുത്തു. രാത്രി വൈകിയാണ് പ്രചാരണം അവസാനിച്ചത്.
സ്ഥാനാർത്ഥിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഉൾപ്പെടുന്ന വികസന രേഖ നാളെ പ്രകാശനം ചെയ്യും. കോട്ടയം പ്രസ് ക്ലബിൽ 12 മണിക്കാണ് പ്രകാശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]