

തേർഡ് ഐ ന്യൂസിൻ്റെ പുതിയ ഓഫീസും സ്റ്റുഡിയോയും ഇന്ന് രാവിലെ 11 മണിക്ക് സഹകരണ മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് ഉദ്ഘാടനം ചെയ്യും; ആശംസകളുമായി മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ
കോട്ടയം: കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താചാനലായ തേർഡ് ഐ ന്യൂസ് ലൈവ് പുതിയ തലങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
തേർഡ് ഐ ന്യൂസ് ലൈവിന്റെ പുതിയ സ്റ്റുഡിയോയും, ഓഫീസും 2024 മാർച്ച് മാസം രണ്ടാം തീയിതി ശനിയാഴ്ച രാവിലെ 11 മണിക്ക് ശ്രീ. വി.എൻ. വാസവൻ (ബഹു. സഹകരണ തുറമുഖ വകുപ്പ് മന്ത്രി) കോട്ടയത്ത് ശാസ്ത്രി റോഡിൽ ഉദ്ഘാടനം ചെയ്യുകയാണ്.
ശ്രീ ജോസ് കെ മാണി എം പി , ശ്രീ. തോമസ് ചാഴികാടൻ എം പി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ വി ബിന്ദു, നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, അഡ്വ ഷീജാ അനിൽ,
,അഡ്വ.കെ. അനിൽകുമാർ
ടോണി അച്ചായൻസ്, നാട്ടകം സുരേഷ്, അഡ്വ.വി.ബി.ബിനു, സജി മഞ്ഞക്കടമ്പൻ , എൻ ഹരി, പി കെ അനന്ദക്കുട്ടൻ, വിജി എം തോമസ്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആറു വർഷമായി വായനക്കാർ നൽകുന്ന പിന്തുണയും ആത്മബന്ധവുമാണ് തേർഡ് ഐയുടെ ശക്തി. കൂടുതൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് തൽസമയ വാർത്തകളുമായി തേർഡ് ഐ ന്യൂസ് എത്തുന്ന വിവരം എല്ലാ വായനക്കാരെയും സന്തോഷപൂർവ്വം അറിയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]