
കഴിഞ്ഞ നാല് ദിവസമായി അനക്കമില്ലാതെ കിടന്ന സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഒരു പവന് സ്വര്‍ണത്തിന് 240 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 30 രൂപയും ഇന്ന് കൂട്ടി. ഇതോടെ സംസ്ഥാനത്തെ ഒരു പവന് സ്വര്‍ണത്തിന്റെ വില 46,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,790 എന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. (Gold price hiked Kerala gold rates March 01)
കഴിഞ്ഞ നാല് ദിവസങ്ങളായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5760 രൂപയും ഒരു പവന് സ്വര്‍ണത്തിന്റെ വില 46080 രൂപയുമായിരുന്നു. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു.
Read Also :
ഫെബ്രുവരി 15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള 11 ദിവസത്തിനിടെ 640 രൂപ ഉയര്‍ന്ന ശേഷം തിങ്കളാഴ്ച വില കുറയുകയായിരുന്നു.
Story Highlights: Gold price hiked Kerala gold rates March 01
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]