ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആം ആദ്മി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ദേശീയ തലസ്ഥാനത്തെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് വിദേശരാജ്യങ്ങളിൽ സമ്മതിക്കേണ്ടി വരുന്നതിൽ തനിക്ക് ലജ്ജയുണ്ടെന്നാണ് ജയ്ശങ്കർ പറഞ്ഞത്.
ശുദ്ധജലം, വൈദ്യുതി, ആരോഗ്യ സംരക്ഷണം, പാർപ്പിടം, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവ നൽകുന്നതിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടു. നഗരം പിന്നാക്കം പോയത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ പരിഗണിച്ച് ഭരണമാറ്റത്തിനാൽ ജനങ്ങൾ വോട്ട് ചെയ്യണം.
‘എപ്പോഴൊക്കെ ഞാൻ വിദേശത്ത് സന്ദർശനം നടത്തിയാലും ഒരുകാര്യം ലോകത്തിന് മുന്നിൽ ഒളിച്ചുവയ്ക്കും. രാജ്യ തലസ്ഥാനത്ത് താമസിക്കുന്നവർക്ക് ജൽ ജീവൻ മിഷന് കീഴിൽ വീടുകൾ ലഭിക്കുന്നില്ല, സിലിണ്ടറുകൾ ലഭിക്കുന്നില്ല, പൈപ്പ് വെള്ളവും ലഭിക്കുന്നില്ല, ആയുഷ്മാൻ ഭാരതിന്റെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല എന്ന് വിദേശത്ത് പോയി പറയേണ്ടി വരുന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘കഴിഞ്ഞ 10 വർഷത്തിനിടെ ഡൽഹി പിന്നാക്കം പോയത് നിർഭാഗ്യകരമാണ്. ഡൽഹി നിവാസികൾക്ക് വെള്ളം, വൈദ്യുതി, ഗ്യാസ് സിലിണ്ടറുകൾ, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കുള്ള അവകാശങ്ങൾ ലഭിച്ചിട്ടില്ല. ഇവിടത്തെ സർക്കാർ നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾക്ക് നൽകുന്നില്ലെങ്കിൽ, ഫെബ്രുവരി അഞ്ചിന്, ഈ സർക്കാരിനെ മാറ്റുന്നത് നിങ്ങൾ പരിഗണിക്കണം’- എന്നാണ് ജയ്ശങ്കർ പറഞ്ഞത്. ഡൽഹിയിൽ ദക്ഷിണേന്ത്യൻ സമൂഹവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.