ജനുവരി മൂന്നാം തീയതി (വെള്ളിയാഴ്ച) ഭൂമിയുടെ തൊട്ടരികിലൂടെ രണ്ട് ഛിന്നഗ്രഹങ്ങള്‍ കടന്നുപോകും. നാസയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഭൂമിയ്ക്ക് നേരെ വന്നുകൊണ്ടിരിക്കുന്നഛിന്ന ഗ്രഹങ്ങളുടെ പേര് യഥാക്രമം 2024 വൈ.സി 9 എന്നും 2024 വൈ.എല്‍ 1 എന്നുമാണ്. 44 അടി വലുപ്പമുള്ള ഛിന്ന ഗ്രഹമാണ് 2024 വൈ.സി 9. മണിക്കൂറില്‍ 31293 കിലോമീറ്റര്‍ വേഗതയിലാണ് ഗ്രഹത്തിന്റെ സഞ്ചാരം.
ഭൂമിയില്‍ നിന്നും 13,10,000 കിലോമീറ്റര്‍ ദൂരത്തിലൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുന്നത്. കൃത്യമായി പറഞ്ഞാല്‍ ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ദൂരത്തിന്റെ മൂന്നിരട്ടിയാണ് വ്യത്യസം. ഛിന്നഗ്രഹങ്ങളെ കുറിച്ച് വളരെ അടുത്ത് നിന്ന് പഠിക്കാന്‍ കഴിയുന്ന അവസരമായിട്ടാണ് ശാസ്ത്രലോകം ഇതിനെ കാണുന്നത്. ശാസ്ത്രപരമായി നോക്കിക്കാണുമ്പോള്‍ വളരെ ചെറിയ ദൂരത്തിലാണ് ഛിന്നഗ്രഹങ്ങള്‍ കടന്നുപോകുന്നത്. 2024 വൈ.സി 9 ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂമിക്ക് യാതൊരുവിധ ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11:33-നാണ് 2024 വൈ.എല്‍ 1 ഭൂമിക്കരികിലേക്കെത്തുക. താരതമ്യേനെ ചെറിയ ഈ ഗ്രഹത്തിന് 38 അടി അഥവാ ഒരു ബസ്സിന്റെ അത്രയും വലുപ്പമാണുള്ളത്. മണിക്കൂറില്‍ 17,221 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 33,60,000 കിലോമീറ്റര്‍ അകലെ കൂടെയാണ് കടന്നുപോകുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ആറ് മടങ്ങോളമാണ് ഈ ദുരപരിധി. അതിനാല്‍ തന്നെ 2024 വൈ.എല്‍ 1 ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]