കുസുമം ആർ പുന്നപ്ര ‘രചിച്ച നഴ്സിങ് ബ്രേക്ക് സഫലമായ ഒരു പോരാട്ടത്തിന്റെ കഥ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തിക്ക് ആദ്യപ്രതി നൽകി നിർവഹിക്കുന്നു. എം.വി ഗിരീശൻ, മുൻ കൗൺസിലർ ഡി.മോഹൻ, കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസഷൻ മുൻ ജനറൽ സെക്രട്ടറി പി.സുധാകരൻ, ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി & നാഷണൽ സെക്രട്ടറി വി.ജെ ജോസഫ്, കുസുമം ആർ പുന്നപ്ര, സി.എഫ്.ഒ, ടെക്നോപാർക്ക് കോ-ഫൗണ്ടർ ഡോ.കെ.സി ചന്ദ്രശേഖരൻ നായർ, ലേബർ കമ്മീഷണർ ഇൻചാർജ് ഡോ.ജി.എൽ മുരളീധരൻ, കേരളകൗമുദി അസ്സോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ്, സാഹിത്യകാരൻ വിളക്കുടി രാജേന്ദ്രൻ എന്നിവർ സമീപം
തിരുവനന്തപുരം .തലസ്ഥാനത്ത് എല്ലാ ദിവസവും പലയിനം പുസ്തകങ്ങൾ പ്രകാശനം ചെയ്യാറുണ്ട്. എന്നാൽ ഇന്ന് നന്ദാവനം എൻ.കൃഷ്ണപിള്ള മെമ്മോറിയൽ ഹാളിൽ നടന്ന കുസുമം ആർ.പുന്നപ്രയുടെ നഴ്സിംഗ് ബ്രേക്ക് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം അതിന്റെ ഉള്ളടക്കത്തിന്റെ ശക്തിയാൽ തികച്ചും വേറിട്ടതായി. ഐ.ടി.മേഖലയിൽ ജോലി ചെയ്യുന്ന യുവതികളുടെ പ്രസവാവധി ആനുകൂല്യമടക്കം നിരവധി അവകാശങ്ങൾക്കായി ഒറ്റയാൾ പോരാട്ടം നടത്തി വിജയം കൈവരിച്ചതിന്റെ നേർസാക്ഷ്യമാണ് കെൽട്രോണിലെ മുൻ ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ കുസുമത്തിന്റെ ഈ പുസ്തകം.തൊഴിൽ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയാണ് കെൽട്രോൺ ചെയർമാനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ എൻ. നാരായണമൂർത്തിക്ക് ആദ്യപ്രതി നൽകി പ്രകാശനം നിർവഹിച്ചത്.
ടെക്നോപാർക്ക് കോ ഫൗണ്ടറും സി.എഫ് ഓയുമായിരുന്ന ഡോ.കെ.സി.ചന്ദ്രശേഖരൻനായർ അദ്ധ്യക്ഷനായിരുന്നു. തൊഴിൽ മേഖലയിൽ നല്ല കാര്യങ്ങൾ നടക്കുമ്പോൾ ചില സ്ഥാപനങ്ങൾ ജീവനക്കാരെ ചൂഷണം ചെയ്യുന്നുമുണ്ട്. അത്തരം ചൂഷണങ്ങളെ നിശബ്ദമായ പോരാട്ടത്തിലൂടെ അവസാനിപ്പിക്കാനായതാണ് കുസുമത്തിന്റെ പ്രത്യേകതയെന്നും സമൂഹത്തിന് നേർവഴികാട്ടിയ പോരാളിയാണ് അവരെന്നും മന്ത്രി പറഞ്ഞു. കുസുമത്തിന്റെ പോരാട്ടങ്ങൾ സമൂഹത്തിനു ഏറെ പ്രയോജനപ്രദമാണെന്ന് പുസ്തകം സ്വീകരിച്ച എൻ.നാരായണമൂർത്തി പറഞ്ഞു.വ്യക്തിപരമായ ഉത്തരവാദിത്വങ്ങൾക്കൊപ്പമാണ് കുസുമം ഇത്തരം നിശബ്ദസമരങ്ങൾക്കിറങ്ങിയതെന്ന് ആശംസ നേർന്ന പ്രശസ്ത എഴുത്തുകാരൻ വിളക്കുടി രാജേന്ദ്രൻ പറഞ്ഞു.കുസുമത്തിന്റെ പോരാട്ടങ്ങൾക്ക് രാജ്യത്തിന്റെ
അംഗീകാരം തേടിയെത്തുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കുസുമത്തെപ്പോലെ സമൂഹത്തിനു വേണ്ടി പൊരുതുന്നവർ കൂടുതലായി വരേണ്ടിയിരിക്കുന്നുവെന്ന് ആമുഖപ്രഭാഷണം നടത്തിയ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് പറഞ്ഞു.മുൻ ലേബർ കമ്മിഷണർ(ഇൻ ചാർജ്ജ്) ഡോ.ജി.എൽ.മുരളീധരൻ ,ഐ.എൻ.ടി.യു.സി സെക്രട്ടറി വി.ജെ.ജോസഫ്, കെൽട്രോൺ എംപ്ളോയിസ് ഓർഗനൈസേഷൻ മുൻ ജനറൽ സെക്രട്ടറി പി.സുധാകരൻ,
മുൻ കൗൺസിലർ ഡി.മോഹൻ എന്നിവർ ആശംസകൾ. പ്രമുഖ തമിഴ് മലയാളം എഴുത്തുകാരി കെ.ഗോമതി അമ്മാൾ സ്വാഗതവും എം.വി. ഗിരീശൻ നന്ദിയും പറഞ്ഞു. കുസുമം ആർ.പുന്നപ്ര മറുപടി പ്രസംഗം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]