ബംഗളൂരു: മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസായിരുന്നു. ബംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി,സമകാലിക മലയാളം എന്നീ വാരികകളുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികൾക്ക് 2012ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
റോസാദളങ്ങൾ, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയിൽത്തുണ്ടുകൾ, ഉന്മാദത്തിന്റെ സൂര്യകാന്തികൾ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ സിനിമകളുടെ കഥ ജയചന്ദ്രൻ നായരുടേതാണ്.
കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന കൗമുദിയിൽ പത്രപ്രവർത്തനം തുടങ്ങിയ എസ്.ജയചന്ദ്രൻ നായർ ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. കെ ബാലകൃഷ്ണൻ സ്മാരക പുരസ്കാരം, കെസി സെബാസ്റ്റ്യൻ അവാർഡ്, കെ വിജയാഘവൻ അവാർഡ്, എംവി പൈലി ജേണലിസം അവാർഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]