ന്യൂഡൽഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയിൽ സംസ്ഥാനത്തിനും പിഎസ്സിക്കും മറുപടി നൽകാൻ ആറാഴ്ച സമയം നൽകി സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ് ഓക അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തേ കേസിൽ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചിരുന്നു.
സംസ്ഥാന സർക്കാർ അടക്കം എതിർ കക്ഷികളുടെ മറുപടി ലഭിച്ചശേഷം സുപ്രീം കോടതി വിശദമായ വാദം കേൾക്കും. കേരളത്തിൽ നിന്നുള്ള ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് എന്ന സംഘടനയാണ് കോടതിയിൽ നേരത്തേ ഹർജി നൽകിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്സണൽ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നൽകാനുള്ള ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.
എല്ലാ സംസ്ഥാനങ്ങളിലും ഈ രീതിയിലല്ലേ നിയമനമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതി ആരാഞ്ഞിരുന്നു. കാലാകാലങ്ങളായി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കേരളത്തിൽ കിട്ടുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ പേഴ്സണൽ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണെന്നും ഇവർക്ക് ഓണറേറിയമാണ് നൽകുന്നതെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ഹർജിക്കാർക്കായി അഭിഭാഷകരായ കെ ഹരിരാജും എ കാർത്തിക്കും ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ സികെ ശശി, പിഎസ്സിക്കായി സ്റ്റാൻഡിംഗ് കൗൺസൽ വിപിൻ നായർ എന്നിവരും ഹാജരായി. ഇതേ ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി നേരത്തേ കേരള ഹൈക്കോടതി തള്ളിയതോടെയാണ് അപ്പീൽ സുപ്രീം കോടതിയിൽ എത്തിയത്.