സൂപ്പർസ്റ്റാർ മോഹൻലാലിന്റെ പെരുമാറ്റത്തെക്കുറിച്ച് വാചാലനായി നടൻ ഹരീഷ് പേരടി. മലൈക്കോട്ടെ വാലിബൻ ഷൂട്ട് ചെയ്യുന്ന സമയത്തെ മോഹൻലാലിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം കൗമുദി മൂവീസിനോട് തുറന്നുപറഞ്ഞത്.
‘അദ്ദേഹം ഒരു കഥാപാത്രത്തെ സ്വീകരിക്കുന്ന രീതിയും, അതിനെ പ്രകാശിപ്പിക്കുന്ന രീതിയുമുണ്ട്. ഈ രണ്ടിന്റെയും ഇടയിൽ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റേത് പഠിക്കുക, മറക്കുക, ചെയ്യുക എന്ന് പറയുന്ന രീതിയായിട്ടാണ് എനിക്ക് തോന്നിയത്. അധികം നേരം റിഹേഴ്സൽ ചെയ്യുന്ന കൂട്ടത്തിലല്ല അദ്ദേഹം. ഒറ്റയടിക്ക് വായിക്കും.
മോഹൻലാൽ വളരെ മൈന്യൂട്ടായ കാര്യങ്ങൾ ചെറിയ സമയത്തിനുള്ളിൽ ഉൾക്കൊള്ളും. അത് വച്ച് അദ്ദേഹം ചെയ്യുന്നത് കിട്ടുന്ന അവസരങ്ങളിൽ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. വാലിബനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ ഒന്നിച്ച് കുറേ സമയമുണ്ടായിരുന്നു.
അന്നത്തെ വാർത്താമാദ്ധ്യമങ്ങളിലൊക്കെ മോഹൻലാൽ മറുപടി പറയേണ്ട വിഷയം, അല്ലെങ്കിൽ അങ്ങനെയുള്ള സംഭവങ്ങൾ നടക്കുന്ന സമയമായിരുന്നു. ഇന്ന് ഇദ്ദേഹത്തിന്റെ പെരുമാറ്റം എന്തായിരിക്കുമെന്ന് അപ്പോൾ ഞാൻ നോക്കും. അത്രയും പ്രശ്നങ്ങളുണ്ടെന്ന് നമുക്കറിയാം. അദ്ദേഹം മറുപടി പറയേണ്ട പല കാര്യങ്ങളും പുറത്തുനടന്നുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അന്ന് അദ്ദേഹം ആളുകളോട് പെരുമാറുന്നതെങ്ങനെയാണെന്നും അഭിനയിക്കുന്ന രീതിയെന്താണെന്നൊക്കെ ഞാൻ അദ്ദേഹത്തോട് പറയാതെ നോട്ട് ചെയ്ത് വച്ചിട്ടുണ്ട്. അത് വല്ലാത്ത ഒരു സന്ന്യാസത്തിന്റെ ലെവൽ പോലെയാണ് എനിക്ക് തോന്നിയത്. ഭയങ്കരമായ പക്വത. എനിക്കൊക്കെ പ്രയാസമായിരിക്കും അങ്ങനെ ചെയ്യാൻ.’- ഹരീഷ് പേരടി പറഞ്ഞു.