
.news-body p a {width: auto;float: none;} ഞെട്ടിക്കുന്ന ട്രാൻസ്ഫർമേഷൻ വീഡിയോ പങ്കുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഭാര്യ ചാരുലത രമേശ്. വീഡിയോ പോസ്റ്റ് ചെയ്യണമോയെന്ന് രണ്ടുതവണ ആലോചിച്ചു.
മെലിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ മാറ്റമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ തടിവയ്ക്കാം, മെലിയാം, വെളുക്കുകയോ കറുക്കുകയോ ചെയ്യാം.
സ്വയം സ്നേഹിക്കൂ, സന്തോഷമായിരിക്കൂ എന്ന അടിക്കുറിപ്പോടെയാണ് ചാരുലത വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ അഭിനന്ദനവുമായി അനേകം പേർ രംഗത്തെത്തി.
View this post on Instagram A post shared by Charu (@charulatha_remesh) അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ 2018ലാണ് ചാരുലതയും സഞ്ജുവും വിവാഹിതരായത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത.
ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]