ലണ്ടൻ: യുകെയുടെ തലസ്ഥാനമായ ലണ്ടനിൽ ഏറ്റവും കൂടുതൽ സ്വത്ത് കൈവശം വച്ചിരിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. ബ്രിട്ടീഷുകാർ പണ്ടുചെയ്തതിന്റെ കർമ്മഫലമാണിതെന്നാണ് നെറ്റിസൺസിന്റെ പ്രതികരണം. ഇന്ത്യക്കാർ നിയമപരമായി ആണല്ലോ സ്വത്ത് കയ്യടക്കിയതെന്ന് സമൂഹമാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മുൻനിര ലണ്ടൻ പ്രോപ്പർട്ടി ഡെവലപ്പറായ ബാരറ്റ് ലണ്ടൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ബ്രിട്ടീഷുകാരെ കടത്തിവെട്ടി ലണ്ടനിലെ ഏറ്റവും വലിയ സ്വത്ത് ഉടമകളായി ഇന്ത്യക്കാർ മാറിയതായി വ്യക്തമാക്കുന്നത്. തലമുറകളായി യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ താമസക്കാർ, പ്രവാസികൾ (എൻആർഐ), വിദേശ നിക്ഷേപകർ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി താമസം മാറ്റുന്നവർ എന്നിങ്ങനെ ലണ്ടനിൽ പ്രോപ്പർട്ടി വാങ്ങുന്ന ഇന്ത്യക്കാരെ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ബ്രിക്സ് കൂട്ടായ്മയുടെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ച വാർത്ത ഏറെ ചർച്ചയാവുകയാണ്.
🇮🇳🇬🇧 Indians are now the largest group of property owners in London, surpassing the Englishmen themselves. pic.twitter.com/UwD1Z4NSea
— BRICS News (@BRICSinfo) December 30, 2024
ബ്രിട്ടീഷ് മ്യൂസിയത്തിലെ 90 ശതമാനം വസ്തുക്കളും ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് വാർത്തയിൽ അനേകം ഇന്ത്യക്കാർ പ്രതികരിച്ചത്. ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 45 ട്രില്യൺ മൂല്യമുള്ള സ്വത്ത് ബ്രിട്ടീഷ് തിരികെ നൽകണം. അവരുടെ രാജാവിന്റെ കിരീടത്തിലെ കൊഹിനൂർ രത്നം ഇന്ത്യയുടേതാണ്. ഇതാണ് കർമ്മ. 200 വർഷത്തോളം ബ്രിട്ടീഷുകാർ അനധികൃതമായി ഇന്ത്യയെ സ്വന്തമാക്കി വച്ചിരുന്നു. ഇപ്പോൾ ഇന്ത്യക്കാർ നിയമപരമായി ബ്രിട്ടനെ സ്വന്തമാക്കിയിരിക്കുകയാണെന്നും ചിലർ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലങ്ങളായി ഇന്ത്യൻ നിക്ഷേപകർ ഏറ്റവും കൂടുതൽ കണ്ണുവയ്ക്കുന്നത് ലണ്ടൻ റിയൽ എസ്റ്റേറ്റ് മാർക്കറ്റിലാണ്. ഇന്ത്യയിലെ പ്രമുഖരായ ഷാരൂഖ് ഖാൻ, സോനം കപൂർ, അജയ് ദേവ്ഗൺ, ശിൽപ ഷെട്ടി, സൗരവ് ഗാംഗുലി തുടങ്ങിയവർക്ക് ലണ്ടനിൽ സ്വന്തമായി വീടുണ്ട്.