ന്യൂഡൽഹി; ഇന്ത്യാ സന്ദർശനത്തിനിടെ പാട്ടുകേട്ട് താൻ കരഞ്ഞുവെന്ന് അനുഭവം പങ്കുവച്ച് ജാപ്പനീസ് ടൂറിസ്റ്റായ യുവതി. റെഡ്ഡിറ്റിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗ്ര, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയാണ് നിലവിൽ യുവതി.
‘ജാപ്പനീസുകാരിയായ ഞാൻ ഇപ്പോൾ ഇന്ത്യാ സന്ദർശനത്തിലാണ്. ഇന്ത്യ എനിക്കിഷ്ടമാണെന്ന് ആദ്യമേ തന്നെ ഞാൻ പറയട്ടേ. ഇവിടത്തെ ആഹാരം വളരെ സ്വാദിഷ്ടമാണ്. സഹായം ചോദിച്ചപ്പോൾ ഏറെപ്പേർ സഹായിക്കുകയും ചെയ്തു. എന്നാൽ ഇവിടെ തുടരുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ചില സമയങ്ങളിൽ ഞാൻ മുറിലിരുന്ന് കരഞ്ഞിട്ടുണ്ട്.
ഇവിടെ വാഹനങ്ങൾ പ്രത്യേകിച്ച് ട്രക്കുകൾ എപ്പോഴും ഹോൺ മുഴക്കികൊണ്ടിരിക്കും. ഇത് ചെവിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ചെറിയ പരിപാടികൾവരെ ആളുകൾ റോഡിലാണ് ആഘോഷിക്കുന്നത്. റോഡ് ബ്ളോക്ക് ചെയ്ത് വളരെ ഉച്ചത്തിൽ ഡ്രം കൊട്ടുകയും ഉച്ചത്തിൽ പാട്ടുവയ്ക്കുകയും ചെയ്യുന്നു. കാര്യങ്ങൾ അൽപം കൂടി ശാന്തമായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. ഇത്തരം ശബ്ദങ്ങളെ നേരിടാൻ സഹായിക്കണം’- എന്നാണ് യുവതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
യുവതിയുടെ കുറിപ്പിനെ നിരവധി പേരാണ് അനുകൂലിച്ചത്. താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. വളരെ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലാണ് ഇത്തരം കാര്യങ്ങൾ കൂടുതലായും സംഭവിക്കുന്നത്. അധികം പേർ താമസിക്കുന്നില്ലാത്ത സ്ഥലങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ വിരളമാണെന്ന് ചിലർ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഞങ്ങൾ ഇന്ത്യക്കാർക്ക് പോലും ഇത് അസഹനീയമാണ്. എന്നാൽ ഇതിനൊപ്പം ജീവിക്കാൻ പഠിച്ചുവെന്നാണ് ചിലർ കമന്റ് ചെയ്തത്. പുറത്തിറങ്ങുമ്പോൾ ഇയർഫോൺ ഉപയോഗിക്കാനും ചിലർ ഉപദേശിച്ചു.