ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച്, ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ അടുത്തിടെയാണ് തീയേറ്ററിലെത്തിയത്. വയലൻസ് മൂവിയായ മാർക്കോ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഇതിനിടയിൽ മാർക്കോയുടെ വ്യാജ പതിപ്പുകൾ ടെലഗ്രാമിലടക്കമെത്തി. മാർക്കോയെ കൂടാതെ അടുത്തിടെ പുറത്തിറങ്ങിറ വേറെ ചില സിനിമകളുടെയും വ്യാജ പതിപ്പുകളിറങ്ങിയിരുന്നു. വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദനിപ്പോൾ.
‘ദയവ് ചെയ്ത് സിനിമകളുടെ വ്യാജ പതിപ്പുകൾ കാണരുത്. ഞങ്ങൾ നിസഹായരാണ്. നിസഹായതയാണ് എനിക്ക് അനുഭവപ്പെടുന്നത്. നിങ്ങൾക്ക് മാത്രമേ ഇത് നിർത്താൻ കഴിയുകയുള്ളൂ. ഓൺലൈനിലൂടെ സിനിമകളുടെ വ്യാജ പതിപ്പുകൾ കാണില്ലെന്ന് അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ മാത്രമേ ഇതു അവസാനിപ്പിക്കാനാകുകയുള്ളൂ. ഇതൊരു അപേക്ഷയാണ്.’- എന്നാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ ആഴ്ചയാണ് മാർക്കോയുടെ വ്യാജ പതിപ്പിറങ്ങിയത്. സംഭവത്തിൽ നേരത്തെ ആലുവ സ്വദേശി പിടിയിലായിരുന്നു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ മാർക്കോ 50 കോടി ക്ലബ് കടന്നിരുന്നു. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വലിയ ചലനമാണ് സിനിമ സൃഷ്ടിച്ചത്. ഉണ്ണി മുകുന്ദനോടൊപ്പം ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ് തുടങ്ങിയവരും മാർക്കോയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.