
.news-body p a {width: auto;float: none;} ന്യൂഡൽഹി: തന്റെയുള്ളിലെ താളബോധവും സംഗീതാസ്വാദന മികവും പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗായകനും നടനുമായ ദിൽജിത്ത് ദോസഞ്ചുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മോദി പാട്ടിനൊപ്പം താളം പിടിച്ചത്.
ദിൽജിത്ത് ‘ധ്യാൻ ദർ മെഹ്സൂസ് കർ’ എന്ന ഭക്തിഗാനം ആലപിക്കുന്നതിനിടെ മോദി മുൻപിലുണ്ടായിരുന്ന മേശയിൽ താളം പിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ്.
മോദി തന്റെ അമ്മയെക്കുറിച്ചും ഗംഗാമാതാവിനെക്കുറിച്ചും സംസാരിക്കുമ്പോൾ ഹൃദയം നിറയുമെന്ന് ദിൽജിത്ത് പറഞ്ഞു. ‘ഞാൻ താങ്കളുടെ അഭിമുഖം കണ്ടിരുന്നു.
ഞങ്ങൾക്ക് താങ്കൾ പ്രധാനമന്ത്രിയാണ്. അത് വലിയൊരു ചുമതലയാണ്.
അതിനാൽ താങ്കളൊരു മകനാണെന്നും മനുഷ്യനാണെന്നും ചിലപ്പോഴൊക്കെ ഞങ്ങൾ മറന്നുപോവുന്നു. താങ്കൾ അമ്മയെക്കുറിച്ചും ഗംഗാമായെക്കുറിച്ചും സംസാരിക്കുമ്പോൾ വികാരങ്ങളാൽ ഹൃദയം നിറയുന്നു’- കൂടിക്കാഴ്ചക്കിടെ ദിൽജിത്ത് പ്രധാനമന്ത്രിയോട് പറഞ്ഞു.
പ്രധാനമന്ത്രിയും ഗായകനെ പ്രശംസിച്ചു. ‘ഒരു ഇന്ത്യൻ ഗ്രാമത്തിൽ നിന്നുള്ള ഒരു ആൺകുട്ടി രാജ്യത്തിന്റെ പേര് തിളക്കമുള്ളതാക്കുമ്പോൾ സന്തോഷം തോന്നുന്നു.
താങ്കളുടെ കുടുംബം താങ്കൾക്ക് മികച്ച പേരാണ് നൽകിയത്. ജനഹൃദയങ്ങൾ കീഴടക്കുകയാണ് താങ്കൾ.]’- മോദി പറഞ്ഞു.
‘2025ലേക്കുള്ള മികച്ചൊരു തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മറക്കാനാവാത്ത കൂടിക്കാഴ്ച നടത്തി.
സംഗീതം ഉൾപ്പെടെ അനേകം കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു’- എന്നാണ് മോദിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ദിൽജിത്ത് കുറിച്ചത്. ഗായകനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
‘ദിൽജിത്ത് ദോസഞ്ചുമായി മികച്ചൊരു കൂടിക്കാഴ്ചയ്ക്ക് സാധിച്ചു. കഴിവും സംസ്കാരവും ഒന്നിച്ച പലവിധ കഴിവുകളുള്ളയാളാണ് അദ്ദേഹം.
സംഗീതം, സംസ്കാരം എന്നിവയെക്കുറിച്ചെല്ലാം നമ്മൾ സംസാരിച്ചു’- എന്നാണ് മോദി കുറിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]