
.news-body p a {width: auto;float: none;}
വിവാഹശേഷം സ്വർണമാലയും താലിയും അണിയുന്നതിന് പകരം മഞ്ഞൾ നൂൽ ധരിക്കുന്നത് എന്തിനാണെന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി നടി കർത്തി സുരേഷ്. സ്റ്റൈലിഷ് വസ്ത്രങ്ങൾക്കൊപ്പം കഴുത്തിൽ മഞ്ഞൾ നൂൽ ധരിച്ച് നടി ‘ബേബി ജോൺ’ സിനിമയുടെ പ്രമോഷൻ ചടങ്ങുകളിൽ എത്തിയ ചിത്രങ്ങൾ വൈറലായിരുന്നു.
വിവാഹത്തിന് ശേഷം നിരവധി പരിപാടികളിൽ കീർത്തി പങ്കെടുത്തിരുന്നു. ആ ചടങ്ങിലെല്ലം കീർത്തി മഞ്ഞൾ നൂൽ ധരിച്ചിരുന്നതായി ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചിത്രങ്ങൾക്ക് താഴെ ധാരാളം കമന്റുകളും വന്നു. ഗലാറ്റ ഇന്ത്യയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് മഞ്ഞൾ നൂല് ധരിക്കുന്നത് എന്തിനാണെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘വിവാഹത്തിന് കെട്ടുന്ന ഈ ചരട് വളരെ പവിത്രമാണ്. അത് ഉടനെ മാറ്റാൻ പാടില്ല. ഒരു നിശ്ചിത തീയതി വരെ ഇത് ധരിക്കണമെന്നാണ് ആചാരം. കുറച്ച് ദിവസം കഴിയുമ്പോൾ ഇത് സ്വർണ മാലയിലേക്ക് മാറ്റാം. ചിലർക്ക് വിവാഹശേഷം ഒരു നല്ല മുഹൂർത്തം നോക്കി ഏഴ് അല്ലെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ മാറ്റാൻ കഴിയും. ഞങ്ങൾ ജനുവരി അവസാനത്തോടെയായിരിക്കും മാറ്റുക. അത്രയും ദിവസം ഞാനിത് ധരിക്കും. ചിലർ പറഞ്ഞു വേണമെങ്കിൽ മാറ്റാമെന്ന്. പക്ഷേ, വളരെ പവിത്രമായിട്ടാണ് ഞാനിതിനെ കാണുന്നത്. മഞ്ഞൾ ചരട് അണിയുന്നത് ഭംഗിയായിട്ടാണ് എനിക്ക് തോന്നുന്നത്. ഇത് മറ്റുള്ളവർ കാണുന്നതും എനിക്ക് സന്തോഷമാണ്.’ – കീർത്തി സുരേഷ് പറഞ്ഞു.