
.news-body p a {width: auto;float: none;}
ചെന്നൈ: ഒൻപതാം ക്ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റിൽ. ഇത് രണ്ടാം തവണയാണ് യുവതി ആൺകുട്ടിക്കൊപ്പം ഒളിച്ചോടുന്നത്. ഒളിച്ചോടാൻ സഹായിച്ച യുവതിയുടെ സുഹൃത്തായ 21കാരനെയും പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം.
അശോക് നഗറിലുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയാണ് 14കാരൻ. ട്യൂഷൻ അദ്ധ്യാപികയുടെ സഹോദരിക്കൊപ്പമാണ് കുട്ടി ഒളിച്ചോടിയത്. ട്യൂഷൻ ക്ളാസിൽവച്ച് പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ട്യൂഷൻ ക്ളാസിലേയ്ക്ക് പോയ കുട്ടി തിരികെ വരാത്തതിനെത്തുടർന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഡിസംബർ 16ന് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പുതുച്ചേരിയിൽ നിന്ന് കണ്ടെത്തി. എന്നാൽ ട്യൂഷൻ അദ്ധ്യാപികയുടെ വീട്ടുകാർ അഭ്യർത്ഥനയിൽ കുട്ടിയുടെ അമ്മ പരാതി പിൻവലിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നലെ വീണ്ടും കുട്ടിയെ കാണാതായതിനെത്തുടർന്ന് അമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ കുട്ടിയെയും 22കാരിയെയും യുവതിയുടെ സുഹൃത്തിനെയും പുതുച്ചേരിയിൽ നിന്ന് കണ്ടെത്തി. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.