കൊല്ലം: കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചൽ ഒഴുകുപാറയ്ക്കലിലാണ് കാർ കണ്ടെത്തിയത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് കാർ കത്തിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.