സാൻ ഹ്വാൻ: പുതുവർഷ തലേന്ന് പോർട്ടോ റിക്കോയിലെ ജനങ്ങൾക്ക് ‘ഇരുട്ടടി” നൽകി വൈദ്യുതി തകരാർ. പ്രധാന ഊർജ്ജ വിതരണക്കാരായ ലൂമ എനർജിയുടെ 15 ലക്ഷത്തോളം ഉപഭോക്താക്കളിൽ 90 ശതമാനം പേരും ചൊവ്വാഴ്ച ഇരുട്ടിലാണ് കഴിഞ്ഞത്. ഇന്നലെ പുലർച്ചെ ആശുപത്രികളും ജലവിതരണ കേന്ദ്രങ്ങളും അടക്കം 11,28,300 ത്തിലേറെ ഉപഭോക്താക്കളിലേക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ പ്രമുഖ പവർ പ്ലാന്റായ കോസ്റ്റ സറിലെ ഇലക്ട്രിക് ലൈനിലുണ്ടായ തകരാറാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിച്ചത്.