
.news-body p a {width: auto;float: none;} കീവ്: പുതുവർഷ ദിനമായ ഇന്നലെ പുലർച്ചെ യുക്രെയിന്റെ തലസ്ഥാനമായ കീവിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു.
ആറ് പേർക്ക് പരിക്കേറ്റു. റഷ്യയുമായി തുടരുന്ന യുദ്ധം ഈ വർഷം അവസാനിപ്പിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ജനങ്ങളോട് വാഗ്ദാനം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം.
കീവിൽ ജനവാസ കെട്ടിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. റഷ്യ വിക്ഷേപിച്ച 111 ഡ്രോണുകളിൽ 63 എണ്ണം തകർത്തെന്ന് യുക്രെയിൻ സൈന്യം അറിയിച്ചു.
വാതക വിതരണം നിലച്ചു യൂറോപ്യൻ രാജ്യങ്ങളിലേക്ക് റഷ്യയിൽ നിന്ന് യുക്രെയിൻ വഴി നടത്തിയിരുന്ന വാതക വിതരണം പൂർണമായും നിലച്ചു. ഇതുസംബന്ധിച്ച കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചു.
യുദ്ധ പശ്ചാത്തലത്തിൽ കരാർ പുതുക്കില്ലെന്ന് യുക്രെയിൻ വ്യക്തമാക്കി. 1991 മുതൽ യുക്രെയിനിലെ പൈപ്പ് ലൈനുകൾ വഴി യൂറോപ്യൻ രാജ്യങ്ങളിലേക്ക് റഷ്യൻ വാതകം എത്തിയിരുന്നു.
യുക്രെയിനും റഷ്യയ്ക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരുന്നു കരാർ. യുക്രെയിന്റെ തീരുമാനത്തിനെതിരെ സ്ലോവാക്യ രംഗത്തെത്തി.
അതേ സമയം, ഹംഗറി, തുർക്കി, സെർബിയ എന്നിവിടങ്ങളിലേക്ക് കരിങ്കടലിലെ പൈപ്പ് ലൈൻ വഴിയുള്ള റഷ്യൻ വാതക വിതരണം തുടരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]