വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ലാസ് വെഗാസിലെ ഹോട്ടലിന് മുന്നിൽ ടെസ്ല സെെബർട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഹോട്ടലിന്റെ പ്രധാന വാതിലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ട്രക്കാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആദ്യം വാഹനം തീപിടിക്കുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
വളരെ വലിയ ശബ്ദത്തോടെയാണ് വാഹനം പൊട്ടിത്തെറിച്ചതെന്നാണ് ഹോട്ടലിൽ ഉണ്ടായിരുന്നവർ പറയുന്നത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ന്യൂ ഓർലിയൻസിൽ പുതുവത്സര ആഘോഘത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് നടത്തിയ സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. സ്ഫോടനത്തിന് പിന്നാലെ ഹോട്ടലിൽ താമസിച്ചിരുന്നവരെയും ജീവനക്കാരെയും പൂർണമായും ഒഴിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]