
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന പോഷകമാണ് പൊട്ടാസ്യം. അത് കൊണ്ട് തന്നെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ആഹാരത്തിൽ ഉൾപ്പെടുത്തുക. കൂടാതെ ഇത് നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തും. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയ്യാനും പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. കോശങ്ങൾക്കുള്ളിൽ ദ്രാവകത്തിന്റെ അളവ് നിലനിർത്താനും നിർജ്ജലീകരണം തടയാനും പൊട്ടാസ്യം പ്രധാന പങ്കുവഹിക്കുന്നു.
പൊട്ടാസ്യത്തിന്റെ കുറവുണ്ടെങ്കില്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
പേശിവലിവ്, പേശി വേദന, ബലഹീനത, മരവിപ്പ്, ക്രമരഹിതമായ ഹൃദയമിടിപ്പ്, ദഹനപ്രശ്നങ്ങള്‍, മലബന്ധം, ശ്വസന പ്രശ്നങ്ങൾ, എപ്പോഴുമുള്ള ദാഹം, എപ്പോഴും മൂത്രം പോവുക, മൂഡ് സ്വിംഗ്സ്, രക്തസമ്മര്‍ദ്ദം കൂടുക, അമിത ക്ഷീണം എന്നിവ പൊട്ടാസ്യത്തിന്റെ കുറവിന്റെ ചില ലക്ഷണങ്ങളാണ്.
പൊട്ടാസ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
1. വാഴപ്പഴം: വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അവ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ഓറഞ്ച്: ഒരു ഇടത്തരം ഓറഞ്ചില്‍ 250 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
3. അവക്കാഡോ: ഒരു പകുതി അവക്കാഡോയില്‍ ഏകദേശം 485- 500 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. ചീര: ഒരു കപ്പ് വേവിച്ച ചീരയില്‍ 800 മുതല്‍ 840 മില്ലിഗ്രാം പൊട്ടാസ്യം വരെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
5. തക്കാളി: ഒരു ഇടത്തരം തക്കാളിയില്‍ 290-300 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
6. സാല്‍മണ്‍ ഫിഷ്: 85- 90 ഗ്രാം സാല്‍മണ്‍ ഫിഷില്‍ ഏകദേശം 300- 350 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
7. തൈര്: തൈരില്‍ കാത്സ്യവും പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. കൂടാതെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]