
റിയാദ്: സൗദിയിലെ റസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. ഹായിൽ പട്ടണത്തിലെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ് ഷാഫി (51) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ഉടൻ ഹായിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചു. വെൻറിലേറ്ററിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Read Also –
അതേസമയം കഴിഞ്ഞ ദിവസം ശ്വാസം മുട്ടലിനെ തുടർന്ന് സൗദിയിലെ ആശുപത്രിയിലെത്തിച്ച ഹൈദരാബാദ് സ്വദേശി മരണപ്പെട്ടു. സന്ദർശന വിസയിലെത്തിയ അബ്ദുൽ ഖദീർ (73) ആണ് ഹൃദയാഘാതത്തെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്.
കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കളായ അമീറിനെയും നസീറിനെയും സന്ദർശിക്കാൻ നാട്ടിൽനിന്ന് ജുബൈലിൽ എത്തിയതായിരുന്നു. ഭാര്യ മഹായ് തലത്ത് കഴിഞ്ഞ ജനുവരിയിൽ മരണപ്പെട്ടിരുന്നു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം സൗദിയിൽ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു
റിയാദ്: മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണ (58) ആണ് റിയാദ് പ്രവിശ്യയിലുൾപ്പെടുന്ന ലൈല അഫ്ലാജ് പട്ടണത്തിൽ മരിച്ചത്. ലൈല അഫ്ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു.
ദീർഘകാലമായി പ്രവാസിയായിരുന്നു. പിതാവ്: മണിയനി (പരേതൻ), മാതാവ്: മക്കു അമ്മ (പരേത), ഭാര്യ: യശോദ, മക്കൾ: അരുൺ, പൂർണിമ, അപൂർവ്വ. മരണാനന്തര നടപടിക്രമങ്ങളുമായി ലൈല അഫ്ലാജ് കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് രാജയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങും സരംഗത്തുണ്ട്.
Last Updated Jan 1, 2024, 7:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]