
കേപ്ടൗണ്‍: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിനെ നെയ്ല്‍ ബ്രാന്‍ഡ് നയിക്കും. ഇതുവരെ ദക്ഷണാഫ്രിക്കയ്ക്ക് വേണ്ടി ഒരു അന്താരാഷ്ട്ര മത്സരം പോലും കളിച്ചിട്ടില്ലാത്ത താരമാണ് ബ്രാന്‍ഡ്. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച മുന്ന് താരങ്ങള്‍ മാത്രമാണ് ടീമിലുള്ളത്. കീഗന്‍ പീറ്റേഴ്സന്, ഡേവിഡ് ബെഡിംഗ്ഹാം, സുബൈര്‍ ഹംസ എന്നിവരാണ് അന്താരാഷ്ട്ര പരിജയമുള്ള താരങ്ങള്‍. ബൗളിംഗ് ഡിപാര്‍ട്ട്മെന്റിലും പുത്തന്‍ താരങ്ങള്‍. ഫെബ്രുവരി നാലിനാണ് പരമ്പര ആരംഭിക്കുന്നത്. ആ സമയത്ത് ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് നടക്കുന്നതിനാലാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രധാന താരങ്ങളെ അയക്കാതിരിക്കന്നത്. ജനുവരി 10നാണ് ദക്ഷിണാഫ്രിക്കന്‍ ലീഗ് ആരംഭിക്കുന്നത്.
എയ്ഡന്‍ മാര്‍ക്രം, തെംബ ബാവൂമ, ത്രിസ്റ്റണ്‍ സ്റ്റബ്സ്, കെയ്ല്‍ വെറെയ്നെ, മാര്‍കോ ജാന്സന്, നന്ദ്രേ ബര്‍ഗര്‍, വിയാന്‍ മള്‍ഡര്‍, ജെറാള്‍ഡ് കോട്സീ, കഗിസോ റബാദ, ലുംഗ് എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവരൊന്നും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ടി20 ലീഗില്‍ കളിക്കുന്നില്ലെങ്കില്‍ ഡീന്‍ എല്‍ഗാറും ന്യൂസിലന്‍ഡിലേക്ക് പറക്കില്ല. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ടീമിനെ നയിക്കുന്നതും എല്‍ഗാറാണ്. സ്ഥിരം ക്യാപ്റ്റന്‍ തെംബ ബവൂമയ്ക്ക് പരിക്കേറ്റ സാഹചര്യത്തിലാണിത്.
ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്ക ടെസ്റ്റ് ടീം: നീല്‍ ബ്രാന്‍ഡ് (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, റുവാന്‍ ഡി സ്വാര്‍ഡ്, ക്ലൈഡ് ഫോര്‍ച്യൂയിന്‍ (വിക്കറ്റ് കീപ്പര്‍), സുബൈര്‍ ഹംസ, ഷെപ്പോ മോറെക്കി, മിഹ്ലാലി എംപോങ്വാന, ഡുവാന്‍ ഒലിവിയര്‍, ഡെയ്ന്‍ പാറ്റേഴ്സണ്‍, കീഗന്‍ പീറ്റേഴ്സണ്, ഡെയ്ന്‍ പീഡ്, റെയ്നാര്‍ഡ് വാന്‍ ടോണ്ടര്‍ വോണ്‍ ബെര്‍ഗ്, ഖയാ സോണ്ടോ.
Last Updated Jan 1, 2024, 7:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]