
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഭോപ്പാല്‍- ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവതി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉജ്ജയിനിലെ ബദ്നഗര്‍ താലൂക്കിലെ ഇന്ഗോറിയയിലാണ് സംഭവം.
ആശാ വര്‍ക്കറായ സവിത കുമാരിയാണ് ഭര്‍ത്താവ് രാധേശ്യാം, ഭര്തൃസഹോദരന് ധീരജ് എന്നിവരെ കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കുടുംബത്തിലെ മറ്റുള്ളവരെയും ആക്രമിക്കാന്‍ യുവതി ശ്രമിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ യുവതി തോക്കുമായി ഇന്ഗോറിയ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാധേശ്യാം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ധീരജിനെ കുടുംബാംഗങ്ങള്‍ ഉജ്ജയിന്‍ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് നിതേഷ് ഭാര്‍ഗവ് പറഞ്ഞു.
ഭൂമിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ കുടുംബ പ്രശ്നം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം തോക്കുമായി ഗ്രാമത്തിലൂടെ നടന്നുനീങ്ങുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.