
സമീപകാലത്ത് മലൈക്കോട്ടൈ വാലിബനോളം റിലീസ് ആവശം ഉയർത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ഒപ്പം ഒരു എത്തുംപിടിയും തരാത്ത അപ്ഡേഷനുകളും സിനിമയിലേക്കുള്ള പ്രേക്ഷകന്റെ ആവേശം വർദ്ധിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ സെൻസറിംഗ് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
മലൈക്കോട്ടൈ വാലിബന്റെ ഹിന്ദി വെർഷൻ ആണ് സെൻസറിംഗ് കഴിഞ്ഞത്. രണ്ട് മണിക്കൂർ ഏഴ് മിനിറ്റാണ് ചിത്രത്തിന്റെ റണ്ണിംഗ് ടൈം. ഇത് മലയാളത്തിലേക്ക് വരുമ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറാൻ സാധ്യതയുണ്ട്. ഇക്കാര്യം വരും ദിവസങ്ങളിൽ വ്യക്തമാകും.
അതേസമയം, ബുദ്ധസന്യാസികളുടെ ജീവിത പശ്ചാത്തലത്തിലുള്ള ഒരു അഭ്യാസിയുടെ ജീവിതം ആണ് വാലിബൻ പറയുന്നതെന്നാണ് വിവരം. ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന് ആചാരി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മധു നീലകണ്ഠന് ആണ് ഛായാഗ്രാഹകൻ. ‘ചുരുളി’ക്ക് ശേഷം മധുവും ലിജോയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
വാലിബന് പുറമെ ബറോസും മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. മാര്‍ച്ചിലാണ് റിലീസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുതുവര്‍ഷത്തില്‍ പുറത്തിറക്കിയ ബറോസ് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. നേര് ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഇതുവരെയുള്ള കണക്ക് പ്രകാര ചിത്രം 65 കോടി നേടിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]