

‘ചതിക്കില്ലെന്നത് ഉറപ്പാണ്, തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണം ; മോദിയെത്തും മുന്‍പേ സുരേഷ് ഗോപിക്കായി ചുവരെഴുത്ത്
സ്വന്തം ലേഖകൻ
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും മുന്‍പേ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ പ്രചാരണം തുടങ്ങിയത്. നാളെത്തെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതീക്ഷ.
‘ചതിക്കില്ലെന്നത് ഉറപ്പാണ്, തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാണ് പീടികപ്പറമ്പ് പ്രദേശത്തെ ചുവരെഴുത്തില്‍ പറയുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും സ്വമേധയാ ആണ് ഇത്തരം ചുവരെഴുത്ത് നടത്തിയതെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. വനിതാ സംഗമത്തിനെത്തുന്ന മോദി ചടങ്ങില്‍ വച്ച് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും ഇവര്‍ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര് പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ തൃശൂരിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നേരെ തൃശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.
കേരളത്തിലെ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രാചരണത്തിനുള്ള തുടക്കം കുറിക്കല്‍ കൂടിയാണ് പ്രധാനമന്ത്രിയും സന്ദര്‍ശനം. തൃശൂരിരില്‍ നിന്ന് ലോകസഭയിലേക്ക് ബി ജെ പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രചാരണമുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]