

അരുമയായി വളർത്തിയ കന്നുകാലികൾ ചത്തു വീണു;ഇടുക്കി തൊടുപുഴയിലെ കുട്ടികര്‍ഷകർക്ക് സഹായ ഹസ്തവുമായി നടന് ജയറാമും,ഓസ്ലർ സിനിമാ അണിയറ പ്രവർത്തകരും.മന്ത്രിമാരായ ജെ.ചിഞ്ചുറാണിയും,റോഷി അഗസ്റ്റിനും വീട് സന്ദർശിച്ചു.സർക്കാരിന്റെ എല്ലാ വിധ സഹായങ്ങളും ചെയ്തു നൽകുമെന്ന് മന്ത്രി.
സ്വന്തം ലേഖിക
ഇടുക്കി:കുട്ടികര്‍ഷകര്‍ക്ക് ആശ്വാസവുമായ് നടന് ജയറാമും സിനിമാ പ്രവര്‍ത്തകരും. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്ബില്‍ മാത്യു ബെന്നിയുടെ അരുമയായി വളര്‍ത്തിയ 13 കന്നുകാലികളാണ് കണ്മുന്നില് ചത്തുവീണത്.ഇതിന്റെ സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കര്‍ഷകർക്ക് ആശ്വസവുമായാണ് ജയറാമിനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകർ സഹായവാഗ്ദാനവുമായി രംഗത്തെത്തിയത്.
ഇതേ തുടർന്ന് ജയറാമും ഓസ്ലർ സിനിമാ അണിയറ പ്രവർത്തകരും തൊടുപുഴയിലെ മാത്യുവിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി.വർഷങ്ങൾക്ക് മുൻപ് തനിക്കും ഇതുപോലെ ഒരു പശുക്കിടാവിനെ നഷ്ടമായതാണെന്നും അന്ന് താനും തന്റെ കുടുംബവും ആ വിഷമം അനുഭവിച്ചതാണെന്നും അതിനാൽ മാത്യുവിന്റെ വേദന തനിക്ക് മനസിലാക്കാനാകുമെന്നും ജയറാം പറഞ്ഞു.നാലിനു നടത്താനിരുന്ന ചിത്രത്തിന്റ ട്രെയ്ലര് ലോഞ്ചിങ് പരിപാടി വേണ്ടെന്നുവച്ച് അതിനായി മാറ്റിവച്ച 5 ലക്ഷം രൂപയാണ് മാത്യുവിന്റെ കുടുംബത്തിന് കൈമാറിയത്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും,ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും തൊടുപുഴയിൽ കുട്ടികര്‍ഷകരുടെ വീട് സന്ദർശിച്ചു.എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി കുടുംബത്തിന് വാക്ക് നൽകി.മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് നേടിയ മാത്യു വളരെ കഷ്ടപ്പെട്ട് വളർത്തിയ പശുക്കളാണ് ചത്തത് അതിനാൽ തന്നെ എല്ലാ വിധ സഹായങ്ങൾ ചെയ്യുമെന്നും ഒരാഴ്ചക്കകം സൗജന്യമായി നല്ലയിനം അഞ്ച് പശുക്കളെ നൽകുമെന്നും,ബാക്കിയുള്ള പശുക്കൾക്കായി ദുരന്തനിവാരണ പദ്ധതി പ്രകാരമുള്ള ഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.കൂടാതെ മിൽമ കമ്പനിക്കെല്ലാം വേണ്ടി പാൽ നൽകുന്ന കുടുംബമായത് കൊണ്ട് തന്നെ മിൽമയെ ഇക്കാര്യം അറിയിച്ചുവെന്നും 3 പശുക്കൾക്ക് 15,000 രൂപ വീതം ആകെ തുക 45,000 രൂപയുടെ ചെക്ക് നൽകുമെന്നും,വരാനിരിക്കുന്ന ദിവസത്തെ മുഖ്യമന്ത്രിയുൾപ്പടെയുള്ള മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം അവതരിപ്പിച്ച് ബാക്കി തുക ഗവൺമെന്റ് തന്നെ നേരിട്ട് നൽകാനുള്ള സംവിധാനം തരപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മാത്രമല്ല ഇനി മാത്യു വളർത്തുന്ന പശുക്കൾക്ക് പൂർണ്ണ ഇൻഷുറൻസ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു കപ്പത്തൊലിയിൽ നിന്നുള്ള സൈനേഡ് അംശം ഉള്ളിൽ ചെന്ന് ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന് ജോര്‍ജും അനുജത്തി റോസ്മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍. അത്യാഹിതം കണ്ടു തളര്‍ന്നു വീണ മാത്യുവിനെയും ഷൈനിയെയും റോസ്മേരിയെയും ഞായറാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം ഇവര്‍ വീട്ടിലേക്കു മടങ്ങി. മൂന്നു വര്‍ഷം മുന്‍പു പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]