
റിയാദ്: കനത്ത മഴയെ തുടർന്ന് പ്രളയത്തിൽ കുടുങ്ങിയ ബസിലെ വിദ്യാർഥിനികളെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഖസീം പ്രവിശ്യയിലെ ബുറൈദക്ക് കിഴക്ക് ശുഅയ്ബ അൽത്വറഫിയയിലാണ് സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വലിയ ബസിനുള്ളിലെ ഒമ്പത് വിദ്യാർഥിനികളെയാണ് പരിക്കുകളൊന്നുമില്ലാതെ ആരോഗ്യത്തോടെ രക്ഷപ്പെടുത്തിയതെന്ന് സിവിൽ ഡിഫൻസ് ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
സ്ഥലത്തെ ഒരു യൂനിവേഴ്സിറ്റി കോളജിെൻറ ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ കുടുങ്ങിയ വിദ്യാർഥിനികളെ സിവിൽ ഡിഫൻസ് രക്ഷിക്കുന്നതിെൻറ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചു. അതേസമയം, മഴയുണ്ടാകുമ്പോൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ, ചതുപ്പ് ഇടങ്ങൾ, താഴ്വരകൾ എന്നിവിടങ്ങളിൽ നിന്ന് അകന്ന് മാറണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ നിൽക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. വിവിധ മാധ്യമങ്ങളിലൂടെ നൽകുന്ന നിർദേശങ്ങൾ രാജ്യവാസികൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Read Also –
‘വാറ്റ്’പിഴ ഒഴിവാക്കൽ നടപടി 2024 ജൂൺ 30 വരെ നീട്ടി
റിയാദ്: സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച് ചുമത്തപ്പെട്ട പിഴകൾ ഒഴിവാക്കുന്നതിനുള്ള ഇളവുകാലത്തിെൻറ സമയപരിധി 2024 ജൂൺ 30 വരെ നീട്ടി. കൊവിഡിനെ തുടർന്ന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സാമ്പത്തിക ആഘാതങ്ങൾ ലംഘൂകരിക്കുന്നതിനും സൽമാൻ രാജാവിെൻറ നിർദേശാനുസരണം സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് വാറ്റ് സംബന്ധമായ സാമ്പത്തിക പിഴ ഒഴിവാക്കുന്നതിനുള്ള സംരംഭം ആരംഭിച്ചത്.
2023 ഡിസംബർ 31 തീരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധിയാണ് വീണ്ടും നീട്ടുന്നത്. രണ്ട് വർഷം മുമ്പ് ആരംഭിച്ച ഈ സംരംഭത്തിലെ കാലാവധി നിരവധി തവണ നീട്ടി നൽകിയിരുന്നു. വ്യവസ്ഥകൾ പാലിക്കുന്ന നികുതിദായകർക്ക് ഈ സംരംഭം പ്രയോജനപ്പെടുത്താനും അതിെൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് കൂടുതൽ സാവകാശം അനുവദിക്കുന്നത്. എല്ലാ നികുതി സംവിധാനങ്ങളിലും രജിസ്ട്രേഷനും നികുതിയൊടുക്കുന്നതിലും ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനും വൈകിയതിനുള്ള പിഴകളും റിട്ടേൺ തിരുത്തിയതിനുള്ള പിഴയും ഈ ഇളവിെൻറ പരിധിയിൽ വരും.
ഇലക്ട്രോണിക് ഇൻവോയ്സിങ്ങുമായി ബന്ധപ്പെട്ടതും മൂല്യവർധിത നികുതിയുടെ മറ്റ് പൊതു വ്യവസ്ഥകൾ സംബന്ധിച്ചതുമായ പിഴകളും ഇതിലുൾപ്പെടുമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു. എല്ലാ നികുതിദായകരോടും കാലാവധി നീട്ടിയത് പരമാവധി പ്രയോജനപ്പെടുത്താൻ അതോറിറ്റി ആവശ്യപ്പെട്ടു.
Last Updated Jan 1, 2024, 4:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]