
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റേത്. ആദ്യ ഇന്നിംഗ്സില്‍ രണ്ട് റണ്‍സിന് പുറത്തായ താരത്തിന് രണ്ടാം ഇന്നിംഗ്സില്‍ 26 റണ്‍സെടുക്കാനാണ് സാധിച്ചത്. കഴിഞ്ഞ 10 ഇന്നിംഗ്സുകളില്‍ 50 പിന്നിട്ടത് ഒരു തവണ മാത്രം. ഗില്ലിനെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു. ഗില്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം അര്ഹിക്കുന്നില്ലെന്നുള്ളതാണ് ആരാധകരുടെ വാദം.
ഇപ്പോള്‍ ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്കര്‍. ഗില്‍ ഫോം വീണ്ടെടുക്കുമെന്നാണ് ഗവാസ്കര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ടെസ്റ്റ് ക്രിക്കറ്റില്‍ ആക്രമണോത്സുകതയോടെ കളിക്കുന്നതാണ് ഗില്ലിന്റെ പ്രശ്നം. ഏകദിനമോ ടി20യോ കളിക്കുന്നതുപോലെ ടെസ്റ്റ് ക്രിക്കറ്റിനെ സമീപിക്കരുത്. ക്ഷമയും കരുതലും അത്യാവശ്യമാണ്. അത് മനസിലാക്കി പരിശീലനം നടത്തുക. ഗില്ലിന് ടെസ്റ്റിലും മികച്ച ഫോം കണ്ടെത്താനാകും.” ഗാവസ്കര്‍ പറയുന്നു.
ഫോമിലാവാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി ബുധനാഴ്ച്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും താരം സ്ഥാനം നിര്‍ത്തും. ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്സ്വാളും ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ടെങ്കിലും ഇരുവരും കേപ്ടൗണിലും ഓപ്പണര്‍മാരായി ഇറങ്ങുമെന്നാണ് കരുതുന്നത്. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലിന് വീണ്ടുമൊരിക്കല്‍ കൂടി അവസരം ലഭിക്കും. ടെസ്റ്റില്‍ ഫോമിലേക്കുയരാത്ത ഗില്ലിന്റെ അവസാന ചാന്‍സാകും ഇതെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഗില്ലിന് കഴിയുമോ എന്നും ഈ ടെസ്റ്റോടെ അറിയാനാകും.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം ഇവരില്‍ നിന്ന്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, കെ എസ് ഭരത്, അഭിമന്യു ഈശ്വരന്, ആവേശ് ഖാന്.
Last Updated Jan 1, 2024, 9:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]