
വളരെ എളുപ്പത്തിൽ, അധികം പരിചരണമൊന്നും കൂടാതെ തന്നെ വളർത്തിയെടുക്കാനാവുന്നതാണ് കാന്താരി. അതിപ്പോൾ വീട്ടിലേക്കുള്ള ആവശ്യത്തിനുള്ളതായാലും വിൽക്കാൻ വേണ്ടി വളർത്തുന്നതാണെങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ നല്ല വിളവ് കിട്ടും.
വളരെ എളുപ്പത്തിൽ, അധികം പരിചരണമൊന്നും കൂടാതെ തന്നെ വളർത്തിയെടുക്കാനാവുന്നതാണ് കാന്താരി. അതിപ്പോൾ വീട്ടിലേക്കുള്ള ആവശ്യത്തിനുള്ളതായാലും വിൽക്കാൻ വേണ്ടി വളർത്തുന്നതാണെങ്കിലും.
നല്ലയിനം കാന്താരിച്ചെടികളിലെ പഴുത്ത മുളകുകൾ നോക്കി വേണം ശേഖരിക്കാൻ. അത് രണ്ടോ മൂന്നോ ദിവസം വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. പിന്നീട് പാകി മുളപ്പിക്കാം.
മുളച്ച് വരുമ്പോൾ രണ്ട് ഇലകളൊക്കെയേ കാണൂ. പത്തോ പതിനഞ്ചോ ദിവസം കഴിയുമ്പോൾ നാലോ അതിലധികമോ ഇലകൾ വരും. അപ്പോൾ മാറ്റിനടാം.
വീട്ടിലേക്കുള്ള ആവശ്യത്തിനാണെങ്കിൽ ഒന്നോ രണ്ടോ ഗ്രോബാഗുകളിൽ വളർത്തിയാൽ മതിയാവും. കുറച്ചധികമുണ്ടെങ്കിൽ പറമ്പിലേക്കും പറിച്ചുനടാം.
എല്ലാ ദിവസവും നനയ്ക്കണമെന്നോ കൃത്യമായി എന്തെങ്കിലും വളം ചേർക്കണമെന്നോ ഇല്ലാത്ത ഒന്നാണ് കാന്താരി. എന്നാൽ, ജൈവവളം ചേർക്കുന്നത് നല്ല വിളവ് കിട്ടാൻ സഹായിക്കും.
കാന്താരിച്ചെടിക്ക് മീൻ കഴുകിയ വെള്ളം ബെസ്റ്റാണ്. വീട്ടിലാണ് വളർത്തുന്നത് എങ്കിൽ അങ്ങനെ വെള്ളം ഒഴിച്ചു കൊടുക്കാം. നല്ല വിളവ് കിട്ടാൻ സഹായിക്കും.
കാന്താരി വളർത്താനായി മാത്രം പ്രത്യേകം കൃഷിയിടങ്ങളൊന്നും വേണമെന്നില്ല. മറ്റ് വിളകളുടെ ഇടയിൽ നട്ടാലും വളരും. എന്നാൽ, നല്ല വിളവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രത്യേകം കൃഷിയിടം ഒരുക്കാം.
മുളച്ചുകഴിഞ്ഞ് 50 ദിവസം ഒക്കെ കഴിയുമ്പോഴേക്കും മുളകുണ്ടായി തുടങ്ങും. നാലുവർഷം വരെ വിളവ് കിട്ടാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]