റിയാദ്: സൗദി അറേബ്യയില്‍ വിവിധ കേസുകളില്‍ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി. ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ തബൂക്കിലാണ് നടപ്പാക്കിയത്. സൗദി വനിത ഹുമൈദ ബിൻത് ഹംദാൻ അൽഅംരിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ ഖുറൈസ് ബിൻ ഖിദ്ർ അൽയസീദിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.
സൗദി പൗരൻ അബ്ദുൽ കരീം ബിൻ സഈദ് അൽബലവിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ മാസിൻ ബശീർ ബിൻ ഹമൂദ് അൽബലവിക്കും തബൂക്കിൽ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ ഇമാദ് ബിൻ മർസൂഖ് അൽമുതൈരിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ മിത്അബ് ബിൻ നാസിർ അൽഉതൈബിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ ബക്രി ബിൻ അബൂഫറാജ് ബിൻ മുഹമ്മദ് അൽസഹ്ലിയെ തർക്കത്തെ തുടർന്ന് അടിച്ചുകൊലപ്പെടുത്തിയ ഹസൻ ബിൻ ബക്രി ബിൻ മുഹമ്മദ് അൽസഹ്ലിക്ക് ജിസാനിലും സൗദി പൗരൻ മുഹമ്മദ് ബിൻ വാകിദ് ബിൻ ശായിഖ് അൽഹാരിസിയെ തർക്കത്തെ തുടർന്ന് വെടിവെച്ചു കൊലപ്പെടുത്തിയ ദഖീലുല്ല ബിൻ ആയിദ് ബിൻ ദഖീലുല്ല അൽഹലാഫിക്ക് അസീറിലുമാണ് ശിക്ഷ നടപ്പാക്കിയത്.
അതേസമയം കഴിഞ്ഞ ദിവസം സൗദി പൗരനെ കൊലപ്പെടുത്തിയ മംഗലാപുരം സ്വദേശി സമദ് സാലിയെ സൗദി കിഴക്കൻ പ്രവിശ്യയിൽ സുപ്രീം കോടതി വിധിച്ച വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. സൗദി കിഴക്കൻ പ്രവിശ്യാ സ്വദേശിയായ അലി ബിൻ ത്രാദ് അൽഅനസിയെയാണ് കൊലപ്പെടുത്തിയത്.
മോഷണത്തിനായി വീട്ടിൽ കടന്നുകയറിയ സമദ് സാലി സൗദി പൗരനെ കെട്ടിയിടുകയും തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. തുടർന്ന് പൊലീസ് സമദിനെ പിടികൂടി ചോദ്യം ചെയ്തു. സമദ് കുറ്റം സമ്മതിച്ചു. തുടർന്ന് വിചാരണക്കൊടുവിൽ സുപ്രിം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]