
കഴിഞ്ഞ രണ്ട് വർഷത്തിൽ മമ്മൂട്ടിയാണ് ഹിറ്റ് ചാർട്ടിൽ ഒന്നാമത് ഉള്ളത്. ഇതിൽ പ്രധാനമായ രണ്ട് സിനിമകളാണ് റോഷാക്കും നൻപകൽ നേരത്ത് മയക്കവും. മമ്മൂട്ടിയിലെ നടനെ യുവതലമുറ ഉൾപ്പടെ കണ്ടറിഞ്ഞ സിനിമകളായിരുന്നു ഇവ. കഥാപാത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരകായ പ്രവേശനം ഓരോരുത്തരെയും അമ്പരപ്പിച്ചു. അത്തരമൊരു സിനിമയാണ് ഭ്രമയുഗവും. മമ്മൂട്ടിയിലെ നടന്റെ മറ്റൊരു പകർന്നാട്ടം ആകും ചിത്രത്തിലേത് എന്നാണ് വിലയിരുത്തലുകൾ.
ഇതുവരെ ഭ്രമയുഗത്തിന്റെ മൂന്ന് പോസ്റ്ററുകൾ പുറത്തിറങ്ങിയിട്ടുണ്ട്. മൂന്നും ഏറെ വ്യത്യസ്തം. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പോസ്റ്റർ ഓരോ സിനിമാസ്വാദകരെയും ഞെട്ടിച്ചിരിക്കുകയാണ്. ചായങ്ങൾ പൂശി, കിരീടം ധരിച്ച് നിഗൂഢത ഉണർത്തുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. ‘ദ ഏജ് ഓഫ് മാഡ്നെസ്’ തന്നെയാണ് ഇത് എന്നാണ് നടന്റെ ലുക്ക് കണ്ട പ്രേക്ഷകർ ഒന്നാകെ പറയുന്നത്.
‘മമ്മൂക്കയുടെ കട്ടമാന്ത്രിക വില്ലനിസം, പുതിയ അത്യാധുനിക ടെക്നോളജിയിൽ ബ്ലാക്ക് & വൈറ്റിൽ എടുത്തത് (പരീക്ഷണം) വിജയിക്കാൻ കഴിഞ്ഞാൽ ഭ്രമയുഗം മലയാളത്തിലെ ഗെയിം ചേയ്ഞ്ചർ ആയി മാറാം. കാന്താര ക്രിയേറ്റ് ചെയ്ത ഒരു ജേർണി ഉണ്ട്. Same Vibe ഇവിടേം അടിക്കുന്നു. ഒരു കിടിലൻ പ്രൊഡക്ഷൻ ടീമിനെ ഇറക്കുന്നു, Big Budget ൽ തന്നെ പടത്തിനെ സമീപിക്കുന്നു, റിലീസ് ടൈം മോശം ആണെങ്കിലും 5 ഭാഷയിലും ഇറക്കുന്നു. ക്ലിക് ആയാൽ Game changer of Industry’, എന്നാണ് ഒരാൾ ഭ്രമയുഗത്തെ കുറിച്ച് പറയുന്നത്.
‘ദുഷ്ട ശക്തി ആയ ആത്മാക്കളുടെ സഹായത്തോടെ ജീവിക്കുന്ന ആഭിചാര ക്രിയകൾ ഒക്കെ ചെയ്യുന്ന പാമ്പുകളോടൊപ്പം കഴിയുന്ന മധ്യ വയസ്കൻ..നമ്മുടെ കുട്ടിക്കാലത്തെ പേടി സ്വപ്നമായ ഇത്തരം മനുഷ്യൻ മാരുടെ കഥ പറയുന്ന സിനിമ ആകുമ്പോൾ ഒപ്പം മമ്മൂട്ടി യുടെ വോയ്സ് മോഡുലേഷൻ കൂടി ആകുമ്പോൾ കിട്ടുന്ന Horror ഫീൽ കിടിലൻ ആയിരിക്കും..ഒന്നുറപ്പാണ് നമുക്ക് എല്ലാവർക്കും കിട്ടാൻ പോകുന്നത് ലൈഫ് ടൈം എക്സ്പീരിയൻസ് ആയിരിക്കും’, എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ഒരുമിച്ചല്ല റിലീസ് എങ്കിലും മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനെ ഭ്രമയുഗം മറികടക്കുമെന്ന് പറയുന്ന ആരാധകരും ഇക്കൂട്ടത്തിൽ ഉണ്ട്.
ഭൂതകാലം എന്ന ഷെയ്ൻ നിഗം രേവതി ചിത്രത്തിലൂടെ ശ്രദ്ധനേടിയ രാഹുൽ സദാശിവൻ ആണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും ഒടുവിൽ വന്ന അനൗദ്യോഗിക വിവരം.
Last Updated Jan 1, 2024, 5:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]