
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ്- പുതുവത്സര സീസണിൽ വിറ്റത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ മാസം 22 മുതൽ 31വരെയുള്ള മദ്യ വിൽപ്പനയുടെ കണക്കാണിത്. കഴിഞ്ഞ വർഷത്തെക്കാൾ 27 കോടിയുടെ അധിക വിൽപ്പനയാണ് ഇക്കുറിയുണ്ടായി.
ഇന്നലെ മാത്രം വിറ്റത് 94.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഈ ദിവസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു കോടിയുടെ അധിക വിൽപ്പനയുണ്ടായി. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്ക്കോ ഔട്ട് ലെറ്റിലാണ്. 1.02 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. എറണാകുളം രവിപുരം- 77.06 ലക്ഷം രൂപയുടെ മദ്യവും ഇരിങ്ങാലക്കുടയില്‍ 76.06 ലക്ഷം രൂപയുടെ മദ്യവും വിറ്റു.
സംസ്ഥാനത്ത് ഇത്തവണ ക്രിസ്മസിന് റെക്കോഡ് മദ്യ വില്പനയാണ് നടന്നത്. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.
ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബർ 23 ന് ഈ വര്‍ഷം 84.04 കോടി രൂപ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 75.41 കോടി രൂപ മദ്യവില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് റെക്കോർഡ് വിൽപ്പന ചാലക്കുടിയിലാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്.
Last Updated Jan 1, 2024, 11:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]