
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂദല്‍ഹി-വോട്ടിംഗ് യന്ത്രം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. കമ്മീഷന്റെ വെബ് സൈറ്റിലാണ് 79 ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കിയിരിക്കുന്നത്.
വോട്ടിംഗ് യന്ത്രത്തിലെ മൈക്രോ കണ്ട്രോളറുകള് ഉന്നത സുരക്ഷയിലാണ് നിര്‍മിക്കുന്നതെന്നും ഭാരത് ഇലക്ട്രോണിക്സിന്റെയും ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെയും സഹായം മാത്രമേ ഇതിനുള്ളുവെന്നും കമ്മീഷന് വ്യക്തമാക്കി. വിദേശത്തെയോ ഇന്ത്യയിലെയും മറ്റൊരു ഏജന്‍സിയുടെയും സേവനം ഇതിന് ഉപയോഗിക്കുന്നില്ലെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. വിവിപാറ്റുകളില്‍ രണ്ട് തരത്തിലുള്ള മെമ്മറികള്‍ മാത്രമാണ് ഉള്ളത്. ഒന്നില്‍ ഒരു തവണ മാത്രം പ്രോഗ്രാം ചെയ്യാന്‍ കഴിയുന്ന മൈക്രോകണ്‍ട്രോളറുകള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ സൂക്ഷിക്കുമ്പോള്‍ റ്റൊന്നില് സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ ലോഡുചെയ്യുകയാണെന്നും കമ്മീഷന് അറിയിച്ചു. ജര്‍മ്മനിയില്‍ വോട്ടിംഗ് യന്ത്രം നിരോധിച്ച സാഹചര്യമല്ല ഇന്ത്യയിലേത്. സുപ്രീംകോടതിയും ഹൈക്കോടതികളം പല തവണ വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസം രേഖപ്പെടുത്തിയെന്നും കമ്മീഷന് വ്യക്തമാക്കുന്നു.
വോട്ടിംഗ് യന്ത്രങ്ങള്‍ മൊബൈല്‍ ഫോണുകളോ ബ്ലൂടൂത്ത് ഉപകരണങ്ങളോ ഉപയോഗിച്ച് നിയന്ത്രിക്കാമെന്ന ആരോപണങ്ങളും കമ്മീഷന് തള്ളി കളയുന്നു. അതേസമയം, വോട്ടിംഗ് യന്ത്രത്തിനെതിരെ കോണ്‍ഗ്രസ് നതാവ് ദിഗ്വിജയ സിംഗ് വീണ്ടും രംഗത്തെത്തി. ഇവിഎമ്മുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് 2003 മുതല്‍ താന്‍ പറയുന്നുണ്ടെന്ന് ദിഗ് വിജയ് ിംഗ് പറഞ്ഞു. താന്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്, എന്റെ വോട്ട് എവിടെയാണ് രേഖപ്പെടുത്തിയതെന്ന് പോലും തനിക്കറിയുന്നില്ല. ഹാക്ക് ചെയ്യാന്‍ കഴിയാത്ത ഒരു ചിപ്പ് ഘടിപ്പിക്കുന്ന യന്ത്രം ലോകത്തില്ലെന്നും അദ്ദേഹം പറഞ്ഞു.