ട്രിച്ചി: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്ന് 160 യാത്രക്കാരുമായി ദുബായിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. IXO61 നമ്പർ വിമാനമാണ് പുറപ്പെട്ട
വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി ഇറക്കിയത്. ഉച്ചയ്ക്ക് 1.55-ന് യാത്ര തിരിച്ച വിമാനത്തിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് സാങ്കേതികപ്പിഴവ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇന്ധനത്തിന്റെ അളവ് കുറയ്ക്കുന്നതിനായി ഏകദേശം രണ്ട് മണിക്കൂറോളം തിരുച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിടങ്ങളിൽ വട്ടമിട്ട് പറന്ന ശേഷമാണ് വൈകിട്ട് 3.53-ഓടെ വിമാനം നിലത്തിറക്കിയത്. വിമാനം തിരിച്ചിറക്കിയ വിവരം ലഭ്യമല്ലാത്തതിനാൽ ദുബായിൽ കാത്തിരുന്ന യാത്രക്കാരുടെ ബന്ധുക്കൾ ഏറെ നേരം ആശങ്കയിലായി.
വിമാനം വൈകുന്നത് സംബന്ധിച്ചോ, അടിയന്തര ലാൻഡിങ്ങിനെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കി. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകൾ പരിശോധിച്ചപ്പോഴാണ് വിമാനം തിരുച്ചിറപ്പള്ളിക്ക് മുകളിൽ തന്നെയാണെന്ന് പലരും മനസ്സിലാക്കിയത്.
നാഗപട്ടണം മുൻ എംഎൽഎ തമീം അൻസാരിയുടെ ബന്ധുക്കളും യാത്രക്കാരിലുണ്ടായിരുന്നു. യാത്രക്കാർക്ക് ദുബായിലേക്ക് പോകാനായി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

