എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം ഒരു പ്രധാന ഘടകമാണ്. കാത്സ്യത്തിന്റെ മികച്ച ഉറവിടമായി സാധാരണയായി കണക്കാക്കുന്നത് പാലിനെയാണ്.
എന്നാൽ പാലിന് പുറമെ കാത്സ്യം ധാരാളമായി അടങ്ങിയ മറ്റ് ഭക്ഷണ പദാർത്ഥങ്ങളും നമുക്ക് ലഭ്യമാണ്. എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന, പാലിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ കാത്സ്യം നൽകുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം. ഒരു കപ്പ് ബദാമിൽ ഏകദേശം 385 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.
ഇത് നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ കാത്സ്യത്തിന്റെ മൂന്നിലൊന്ന് വരും. ഓറഞ്ചിൽ വിറ്റാമിൻ സി മാത്രമല്ല, കാത്സ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു.
കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാൻ ഓറഞ്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ കാത്സ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്.
അതിനാൽ ഇവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. സാൽമൺ പോലുള്ള മത്സ്യങ്ങളിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.
കാത്സ്യത്തിന് പുറമെ, വിറ്റാമിൻ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയുടെയും നല്ലൊരു ഉറവിടമാണിത്. യോഗർട്ട് പ്രോട്ടീനിന്റെ മികച്ച ഉറവിടം എന്നതിനൊപ്പം കാത്സ്യത്താലും സമ്പന്നമാണ്. പ്രത്യേകിച്ച് കൊഴുപ്പ് കുറഞ്ഞ യോഗർട്ടിൽ ഉയർന്ന അളവിൽ കാത്സ്യം കാണപ്പെടുന്നു. ചീസിലും കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതിനാൽ ചീസ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് കാത്സ്യം ലഭിക്കാൻ സഹായിക്കും. നാരുകൾ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമായ ചിയ വിത്തുകൾ കാത്സ്യത്തിന്റെയും മികച്ച ഒരു ഉറവിടമാണ്.
എള്ള് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെയും ശരീരത്തിന് ആവശ്യമായ കാത്സ്യം ഉറപ്പാക്കാം. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

