തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്കൂൾ ബസ് കാറുമായി കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. മേനംകുളം സ്വദേശിയായ അലക്സാണ്ടർ (72) ആണ് അപകടത്തിൽപ്പെട്ടത്.
ഇദ്ദേഹത്തെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് നിസാര പരിക്കുകളുണ്ട്.
വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്ന കാറിലേക്ക് ചേങ്കോട്ടുകോണത്തെ സ്വകാര്യ സ്കൂളിന്റെ ബസ് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ ഏറെ ദൂരം നിരങ്ങി നീങ്ങി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

