.news-body p a {width: auto;float: none;}
ധാക്ക: കൂടുതൽ ഹിന്ദുസന്യാസിമാരെ കസ്റ്റഡിയിലെടുത്ത് ഇന്ത്യയുമായി മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുറച്ച് ബംഗ്ലാദേശ്. രണ്ട് ഹിന്ദു സന്യാസിമാർ കൂടി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന വിവരം ബംഗ്ലാദേശ് സ്ഥിരീകരിക്കുകയും ചെയ്തു . ഇസ്കോൺ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർദാസ് എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ് ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചത്. നേരത്തേ അറസ്റ്റിലായ ചിൻമോയ് കൃഷ്ണദാസിന് ഭക്ഷണവും മരുന്നും പണവും എത്തിക്കാൻ പോയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. ഇവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും സംശയാസ്പദമായ സാഹചര്യത്തിലായിരുന്നു കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്.
ഇതിനൊപ്പം 17 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്നും ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചിൻമോയ് കൃഷ്ണദാസിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കെതിരെയാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം ഇന്ത്യയുമായുള്ള ബന്ധം മോശമായതായി ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ പ്രതികരിച്ചു. ഷെയ്ഖ് ഹസീനക്ക് അഭയം നൽകിയതോടെയാണ് ബന്ധം ഉലഞ്ഞതെന്നാണ് മുഹമ്മദ് തൗഹിദ് ഹുസൈൻ പറഞ്ഞത്. പാകിസ്ഥാനോട് രാജ്യം കൂടുതൽ അടുക്കണമെന്ന പക്ഷക്കാരനാണ് മുഹമ്മദ് തൗഹിദ് . നേരത്തേയുള്ള ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പേരിൽ പാകിസ്ഥാനുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം തീരെ പരിമിതപ്പെടുത്തരുടെന്നാണ് പറഞ്ഞത്.
അതിനിടെ ബംഗ്ലാദേശിൽ ഹിന്ദുക്ഷേത്രങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടരുകയാണ്. നാലുക്ഷേത്രങ്ങളാണ് കഴിഞ്ഞദിവസം മാത്രം തകർന്നത്. ഇതിൽ ഇസ്കോണിന്റെ ക്ഷേത്രങ്ങളും ഉൾപ്പെടുന്നു. ഉള്ളിലുണ്ടായിരുന്നവരെ കല്ലെറിഞ്ഞ് ഓടിച്ചശേഷമാണ് ക്ഷേത്രം തകർത്തത്. ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്വത്തുവകകൾക്കും സംരക്ഷണം നൽകണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടിരുന്നതാണ്.
അതേസമയം,
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന അക്രമങ്ങളെ ആർ.എസ്.എസ് അപലപിച്ചു. ഹിന്ദുക്കളുടെ സമാധാനപരമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ചിൻമോയ് കൃഷ്ണദാസിനെ തടവിൽ നിന്ന് മോചിപ്പിക്കണമെന്നും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു. അതിക്രമങ്ങൾ തടയാൻ എല്ലാ ശ്രമങ്ങളും തുടരാനും അന്താരാഷ്ട്ര പിന്തുണ നേടാനും ഇന്ത്യാ ഗവൺമെന്റ് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.