
ദില്ലി: ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. 25 സെന്റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ
ഫീസ് മാത്രം നല്കിയാല് മതിയെന്ന കഴിഞ്ഞ ആഗസ്റ്റിലെ ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി ടി രവികുമാർ, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ അനുവദിച്ചത്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്റ് ഒഴിവാക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 36 സെന്റ് തരം മാറ്റുന്ന ഉടമക്ക് 25 സെന്റിന് ശേഷമുള്ള ഭൂമിക്ക് 10 ശതമാനം ഫീസ് എന്ന് ഉത്തരവാണ് സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞത്.
Last Updated Dec 1, 2023, 3:31 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]