
പാലക്കാട്: സിപിഎം ലോക്കൽ സെക്രട്ടറി ടോറസ് ലോറിയിടിച്ച് മരിച്ചു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം. സി പി എം വാളയാർ ലോക്കൽ സെക്രട്ടറി എൽ ഗോപാലനാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ് ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പുതുശ്ശേരി ലോക്കൽ സെക്രട്ടറി കെ സുരേഷിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ജില്ലയിലുണ്ടായ മറ്റൊരു അപകടത്തിൽ ഒരു യുവാവും ഇന്ന് മരിച്ചു. എറണാകുളം പെരുമ്പാവൂർ വളയൻചിറങ്ങര റബ്ബർ പാർക്കിന് സമീപത്താണ് അപകടം നടന്നത്. മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വളയൻ ചിറങ്ങര സ്വദേശി അബിൽ മരിച്ചത്. 23 വയസായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് അരയിടത്ത് പാലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ചും അപകടമുണ്ടായി. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ആളപായം സംഭവിച്ചിട്ടില്ല. റോഡരികിൽ നിർത്തിയ വാഹനം തീ പിടിച്ചതോടെ തനിയെ റോഡിലേക്ക് നീങ്ങി. പിന്നീട് പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്.
Last Updated Nov 30, 2023, 9:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]